റിയാദ് : ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന ഫാര്‍മസി മേഖലയിലേയ്ക്ക് സൗദി ഭരണകൂടം സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. സൗദി തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജ്ഹിയാണ് ഇസക്കാര്യം അറിയിച്ചത്. വരുന്ന മാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്തേയ്ക്ക് സ്വദേശികളെ നിയമിക്കാനും 10 വര്‍ഷം കൊണ്ട് ഈ രംഗത്തു നിന്നും വിദേശികളെ പൂര്‍ണ്ണമായും ഒഴിവാക്കാനുമാണ് തീരുമാനം.
സൗദിയിലെ ഫാര്‍മസികളില്‍ നിലവില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും വിദേശികളാണ്. എന്നാല്‍, പുതുതായി ഫാര്‍മസി പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്ന സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കാണ് സൗദി ഭരണകൂടം തുടക്കം കുറിക്കുന്നത്.
from mangalam.com https://ift.tt/2S1brXz
via IFTTT
No comments:
Post a Comment