ശബരിമല വിഷയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും തന്ത്രിക്കുമെതിരേയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

ശബരിമല വിഷയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും തന്ത്രിക്കുമെതിരേയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ തടഞ്ഞു

ന്യൂഡല്‍ഹി: ശബരിമല വിധി സംബന്ധിച്ച കാര്യത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവര്‍ക്കെതിരേയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ഡോ. ടി ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ് അനുമതി തേടിയത്. എന്നാല്‍ ഇവരുടെത് ക്രിയാത്മക വിമര്‍ശനമാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുടെമറുപടി.

സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അനുമതി വേണമെന്നതാണ് ചട്ടം. ഇതേ തുടര്‍ന്നാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ മറുപടി തേടിയത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി അറ്റോര്‍ണി ജനറല്‍ സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെടുകയായിരുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരേ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കൊല്ലംതുളസി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്നിവര്‍ക്കും തന്ത്രി കണ്ഠര് രാജീവര്, പി രാമവര്‍മ്മരാജ എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് വ്യത്യസ്ത ഹര്‍ജികളാണ് സമര്‍പ്പിച്ചത്.



from mangalam.com https://ift.tt/2B22tE1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages