മാർഖം (കാനഡ): ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ. ക്വാർട്ടർഫൈനലിൽ മലേഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ഐദിൽ ഷോലെ അലി സാദിക്കിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ച്ലക്ഷ്യ സെൻ സെമിയിൽ കടന്നു. സ്കോർ: 21-8, 21-18. നിലവിലെ ചാമ്പ്യനായ തായ്ലൻഡിന്റെ കുൻലാവുദ് വിദിദ്സാറിനാണ് സെമിയിലെ ലക്ഷ്യ സെന്നിന്റെ എതിരാളി. നേരത്തെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ലക്ഷ്യ, തായ് താരത്തെ പരാജയപ്പെടുത്തിയിരുന്നു. ഇത് ലക്ഷ്യ സെന്നിന്റെ സാധ്യതകളെ വർധിപ്പിക്കുന്നു. ജൂലായിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ശേഷമാണ് ലക്ഷ്യ സെൻ ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനെത്തിയിരിക്കുന്നത്. ടൂർണമെന്റിൽ മികച്ച ഫോമിലാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. ടൂർണമെന്റിൽ ഇതുവരെ ഒരേയൊരു ഗെയിമിൽ മാത്രമാണ് ലക്ഷ്യ പരാജയപ്പെട്ടത്. നേരത്തെ പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയ് താരം ചെൻ ഷിയാവു ചെങ്ങിനെ പരാജയപ്പെടുത്തിയായിരുന്നു ലക്ഷ്യ സെന്നിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ: 15-21, 21-17, 21-14. Content Highlights: lakshya sen medal world junior championship
from mathrubhumi.latestnews.rssfeed https://ift.tt/2TfGDno
via
IFTTT
No comments:
Post a Comment