പോര്‍ട്ട് ബ്ലേയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ സംരക്ഷിത ആദിവാസി വിഭാഗം അമേരിക്കന്‍ വിനോദസഞ്ചാരിയെ കൊന്നു. ജോണ്‍ അലന്‍ ചാവു എന്ന് അമേരിക്കന്‍ വിനോദസഞ്ചാരിയാണ് കൊല്ലപ്പെട്ടത്.
ഏഴ് മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് ജോണിനെ നോര്‍ത്ത് സെന്റിനെല്‍ ദ്വീപിലേക്ക് കൊണ്ടുപോയിരുന്നു. ഇവര്‍തന്നെയാണ് ജോണിന്റെ മരണവിവരം പോലീസില്‍ അറിയിച്ചത്. ദ്വീപില്‍ എത്തിയ ഉടന്‍ തന്നെ ദ്വീപ് നിവാസികള്‍ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും വലിച്ചിഴച്ചുകൊണ്ടു പോയതായും മത്സ്യത്തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
2011ല്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 40 ദ്വീപ് നിവാസികളാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ സംരക്ഷിതവിഭാഗമായാണ് ഇവരെ കണക്കാക്കിയിരുന്നത്. കേന്ദ്രഭരണപ്രദേശമായ ആന്റമാന്‍ ദ്വീപില്‍ ഹെലികോപ്ടറിന്റെ സഹായത്തോടെ ജോണിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ നടത്തിവരികയാണ്. അതേസമയം ഹെലികോപ്ടര്‍ ഇറക്കിയാല്‍ സമാനമായി രീതിയില്‍ ആക്രമിക്കുവാനോ ബന്ധിയാക്കാനോ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. വലിയ സുരക്ഷയോടെയും അനുമതിയോടുമാണ് ഈ പ്രദേശത്തേക്ക് പോകാറുള്ളത്.
from mangalam.com https://ift.tt/2Q7Hh7X
via IFTTT
No comments:
Post a Comment