പമ്പ: കേന്ദ്രമന്ത്രിയെ നിങ്ങള്‍ എന്നു വിളിച്ചതിനും തനിക്ക് മുന്നില്‍ മസിലു പിടിച്ചു നിന്നതിനും നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ഇന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം മല കയറാന്‍ എത്തിയതായിരുന്നു രാധാകൃഷ്ണന്‍. എന്നാല്‍ നിലയ്ക്കലില്‍ നിന്നും വാഹനം വിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയൂം എസ്പിയും തമ്മില്‍ നിലയ്ക്കലില്‍ വാക്കുതര്‍ക്കം നടന്നു.
മന്ത്രിയോട് എസ്പി മോശമായിട്ടാണ് സംസാരിച്ചതെന്നും മാന്യമായി സംസാരിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ തനിക്ക് മുന്നില്‍ മസിലുപിടിച്ചു നിന്നെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയെ നിങ്ങള്‍ എന്നു വിളിച്ച യതീഷ്ചന്ദ്രയ്‌ക്കെതിരേ നടപടിവേണമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കുമെന്നും പറഞ്ഞു. ഇന്ന് രാവിലെ കെട്ടുമായി എത്തിയ കേന്ദ്രമന്ത്രിയുമായി എസ്പി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയുടെ വാഹനം അനുവദിക്കാത്തതിനായിരുന്നു രണ്ടുപേരും പരസ്പരം സംസാരിച്ചത്.
കെഎസ്ആര്‍ടിസി ബസുകള്‍ വിടുന്നുണ്ടെല്ലോ പിന്നെ എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ കയറ്റിവിടുന്നില്ല എന്ന മന്ത്രിയുടെ ചോദ്യത്തിന് കെഎസ്ആര്‍ടിസി ആളെ ഇറക്കി ഉടന്‍ മടങ്ങുമെന്നും സ്വകാര്യവാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്‌ളോക്ക് ഉണ്ടാകുമെന്നും എസ്പി പറഞ്ഞു. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുത്താല്‍ വിടാമെന്ന് പറഞ്ഞപ്പോള്‍ ഏറ്റെടുക്കാന്‍ വയ്യെന്നായിരുന്നു മറുപടി.
ഇതോടെ സ്വന്തം ഉത്തരവാദിത്വങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ജനറല്‍ സെക്രട്ടറി ചോദിക്കുകയും തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്പി യുടെ മറുപടി. അതിന് തനിക്ക് അധികാരമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിന്നീട് മന്ത്രിയും സംഘവും കെഎസ്ആര്‍ടിസി ബസിലാണ് പമ്പയില്‍ എത്തിയത്. അതിനിടെ ശബരിമലയില്‍ നിരോധനാജ്ഞ എപ്രകാരമാണ് നടപ്പാക്കുന്നത് എന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2ORKHa8
via IFTTT
No comments:
Post a Comment