തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ ഭരണം സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടത്തിലേക്കു നയിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗിയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്.സംസ്ഥാനത്തു സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യപിച്ചിരുന്ന അടിയന്തര ധനസഹായമാായ 10000 രൂപ പോലും പ്രളയബാധിതരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ദുരിത മേഖലയിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
സാലറി ചലഞ്ചിലൂടെ ജീവനക്കാരെ രണ്ടുതട്ടിലാക്കി തമ്മിലടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സമ്മതപത്രത്തിനായി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സലറി ചലഞ്ച് പിടിച്ചുപറിയാണെന്നുള്ള ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും അതിനെതിരെ സുപ്രീം കോടതിയില്‍ പോയ നിലപാട് ശരിയായില്ല. കേരളപ്പിറവി ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടാത്തത് ആദ്യ സംഭവമാണെന്നും ചെന്നിത്തല ആഭിപ്രായപ്പെട്ടു.
ശബരിമലയെ കലാപഭൂമിയാക്കുന്നതിനാണ് ഇടതുപക്ഷവും ബിജെപിയും ശ്രമിച്ചത്. ശബരിമലയില്‍ ഏങ്ങനെ ദര്‍ശനം നടത്തണം എന്നു തീരുമാനിക്കുന്നത് ഭക്തരുടെ വ്യക്തി സ്വാതന്ത്രമാണ്. ഇതില്‍ സര്‍ക്കാര്‍ കൈകടത്തരുത്. ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനപരമായി സന്ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മണ്ഡലകാലം മുന്നില്‍ കണ്ടുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2QfiED8
via IFTTT
No comments:
Post a Comment