വിവാദ പ്രസംഗം: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

വിവാദ പ്രസംഗം: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍

കോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. അറസ്റ്റ് അടക്കമുള്ള നടപടികൾ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിലനിൽക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്ന് ശ്രീധരൻപിള്ള ഹർജിയിൽ പറയുന്നു. കേസിന് ആസ്പദമായ കുറ്റമൊന്നും താൻ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട്ട് യുവമോർച്ചാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് ശ്രീധരൻ പിള്ളയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സമാധാന അന്തരീക്ഷം തകർക്കുംവിധം പൊതുജനങ്ങളിൽ പ്രകോപനത്തിന് പ്രേരണ നൽകുന്ന തരത്തിൽ സംസാരിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ്കേസ്.


from mathrubhumi.latestnews.rssfeed https://ift.tt/2OtBXH3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages