കാഞ്ഞങ്ങാട്: കെ.എം.ഷാജിയുടെ ഫോട്ടോ പതിച്ച് ഇറക്കിയ ലഘുലേഖയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് സി.പി.എം ആണോയെന്ന് സംശയമുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണണെന്നും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കാഞ്ഞങ്ങാട് പെരിയയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. ഷാജിയെ പോലുള്ള ഒരു നേതാവിനെ വർഗീയവാദിയായി ചിത്രീകരിക്കുന്നതിൽ സങ്കടമുണ്ട്. വർഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവാണ് ഷാജി. തിരഞ്ഞെടുപ്പ് കാലത്തും അതിന് മുൻപും പിൻപും ഷാജിയുടെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഹൈക്കോടതിയുടെ ഉത്തരവ് അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Pis44m
via
IFTTT
No comments:
Post a Comment