തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ കക്ഷി യോഗം അലസിപിരിഞ്ഞു. സർക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി. മുഖ്യമന്ത്രി മറുപടി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങുകയായിരുന്നു. ആമുഖ പ്രസംഗത്തിൽ തന്നെ മുഖ്യമന്ത്രി പഴയ നിലപാടിൽ ഉറച്ചുനിന്നു. ഞങ്ങളെല്ലാവരും അഭിപ്രായം പറഞ്ഞതിന് ശേഷവും അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റമുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിർത്താൻ രണ്ട് നിർദേശങ്ങൾ പ്രതിപക്ഷം മുന്നോട്ട് വെച്ചു. പുനഃപരിശോധന ഹർജി സുപ്രീംകോടതി പരിഗണനക്ക് എടുത്ത സ്ഥിതിക്ക് സർക്കാർ സാവകാശം തേടണമെന്നും ഹർജി പരിഗണിക്കുന്നത് വരെ വിധി നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു. വാഹനങ്ങൾ പാസ് എടുക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതും സർക്കാർ അംഗീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Content Highlights:Sabarimala issue: All Party Meeting Failed
from mathrubhumi.latestnews.rssfeed https://ift.tt/2K48fI9
via
IFTTT
No comments:
Post a Comment