തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. സര്‍വകക്ഷിയോഗം വെറും പ്രഹസനം മാത്രമാണെന്നും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്നത് വളരെ ദൗര്‍ഭാഗ്യകരണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നല്ല അവസരം സര്‍ക്കാര്‍ പാഴാക്കിയെന്നും ഇനി ശബരിമലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി മാത്രമായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടണമെന്നും ജനുവരി 22 വരെ സമയം ഉള്ളതുകൊണ്ട് അതുവരെ വധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇതോടൊപ്പം ഭക്തജനങ്ങളുടെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തുകയും ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരിധി നിശ്ചയിക്കണമെന്നുമുള്ള നിലപാടിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ യു.ഡി.എഫ് ഇറങ്ങിപ്പോന്നു.
from mangalam.com https://ift.tt/2Tf8eoU
via IFTTT
No comments:
Post a Comment