അയോധ്യ: ദീപാവലിക്കുശേഷം യോഗി ആദിത്യനാഥിന്റെ ശുഭപ്രഖ്യാപനമെന്ന് ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

അയോധ്യ: ദീപാവലിക്കുശേഷം യോഗി ആദിത്യനാഥിന്റെ ശുഭപ്രഖ്യാപനമെന്ന് ബി.ജെ.പി.

അയോധ്യയിലെ രാമക്ഷേത്ര നിർമാണം സംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശുഭപ്രഖ്യാപനം ദീപാവലിക്കുശേഷം ഉണ്ടാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ. അയോധ്യയിലാണ് മുഖ്യമന്ത്രി ഇക്കുറി ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ആഘോഷത്തിനുശേഷം ശുഭവാർത്തയുണ്ടാകും. യോഗിജിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുക -പാണ്ഡെ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ സരയൂനദിക്കരയിൽ 100 മീറ്റർ ഉയരത്തിൽ രാമപ്രതിമ നിർമിക്കാനുള്ള പദ്ധതിയാകും യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയെന്ന റിപ്പോർട്ടും അതിനിടെ പുറത്തുവന്നു. 330 കോടി രൂപ ചെലവിട്ടായിരിക്കും പ്രതിമാനിർമാണം. അയോധ്യ കേസിൽ സുപ്രീംകോടതി വിധി വൈകുന്നതിൽ യോഗി ആദിത്യനാഥ് നേരത്തേ നിരാശ പ്രകടിപ്പിച്ചിരുന്നു. നീതി നീട്ടിവെക്കപ്പെടുന്നത് നീതിനിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും രാജ്യത്തെ ഭൂരിപക്ഷജനതയുടെ ആഗ്രഹമാണ് അയോധ്യയിൽ സംഭവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി പറയട്ടെ -അഖിലേഷ് യാദവ് അയോധ്യാ കേസിൽ സുപ്രീംകോടതി വിധിയാണ് പ്രധാനമെന്നും തർക്കത്തിൽ എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് നീതിപീഠമാണെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഇതൊരു ജനാധിപത്യരാജ്യമാണ്. പരമോന്നത നീതിപീഠമാണ് വലുത്. അതിനാൽ ബാബറി മസ്ജിദ്-രാമക്ഷേത്ര തർക്കത്തിൽ കോടതിവിധി വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. സുപ്രീംകോടതി എന്ത് വിധിച്ചാലും അത് നടപ്പാക്കേണ്ടതുണ്ടെന്നും ഭരണഘടനയാണ് രാജ്യത്ത് വലുതെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നും അതാണ് ഭൂരിപക്ഷ ജനത ആഗ്രഹിക്കുന്നതെന്നും താൻ അതിന് അനുകൂലമാണെന്നുമുള്ള മുലായംസിങ് യാദവിന്റെ മരുമകൾ അപർണ യാദവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ്. കഴിഞ്ഞദിവസമാണ് അയോധ്യയിൽ രാമക്ഷേത്രം ഉയരണമെന്ന് ബാരാബങ്കിയിൽ അപർണ യാദവ് മാധ്യമങ്ങളോട് പറഞ്ഞത്. അഖിലേഷ് യാദവിന്റെ സഹോദരന്റെ ഭാര്യയാണ് അപർണ യാദവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബി.ജെ.പി.യോട് പരാജയപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2zm5lJR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages