ചുമതല ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അലവന്‍സിന് അപേക്ഷ: അദീബിന്റെ നിയമനം ത്യാഗമാണെന്ന വാദവും പൊളിയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ചുമതല ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അലവന്‍സിന് അപേക്ഷ: അദീബിന്റെ നിയമനം ത്യാഗമാണെന്ന വാദവും പൊളിയുന്നു

തിരുവനന്തപുരം: ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ കൂടുതല്‍ കുരുക്കിലേക്ക്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ യോഗ്യതകള്‍ മറികടന്ന് അപേക്ഷകരെ തള്ളി മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചതില്‍ മന്ത്രി നിലനില്‍പ്പിനായി ഉയര്‍ത്തിയ ഓരോ വാദങ്ങളും പൊളിയുകയാണ്. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനം ഏറ്റെടുത്തത് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ത്യാഗമാണെന്നായിരുന്നു മന്ത്രിയുടെ വാദം.

എന്നാല്‍ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ചുമതല ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അലവന്‍സ് ആവശ്യപ്പെട്ട് കെ.ടി അദീബ് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് പുറത്തുവന്നു. 1,10,000 രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ ഡെപ്യൂമട്ടഷനില്‍ എത്തിയത് ബന്ധുവിന്റെ ത്യാഗമാണെന്ന മന്ത്രിയുടെ വാദമാണ് പൊളിയുന്നത്. അലവന്‍സ് പോലും വാങ്ങാതെയാണ് അദീബ് സ്ഥാനം ഏറ്റെടുത്തതെന്ന വാദമാണ് മന്ത്രി നേരത്തെ ഉയര്‍ത്തിയിരിക്കുന്നത്.

പീരിയോഡിക്കല്‍സിനായി 550 രൂപ വിനോദ ആവശ്യങ്ങള്‍ക്ക് 550 രൂപ, വാഹനവുമായി ബന്ധപ്പെട്ട അലവന്‍സ് 4250 രൂപ, ഫര്‍ണ്ണിച്ചര്‍ അലവന്‍സ് 3000 രൂപ തുടങ്ങിയ നീണ്ട നിരയാണ് ആവശ്യപ്പെട്ടത്. ഇതിനു പുറമെ വര്‍ഷത്തില്‍ രണ്ടരലക്ഷം രൂപയുടെ അധിക അലവന്‍സും അദീബ് ആവശ്യപ്പെട്ടിട്ടുണ്ട്.



from mangalam.com https://ift.tt/2Qy14dA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages