കൊണ്ടോട്ടി : കൂടിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാകുമ്പോള്‍ അയാളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മന്ത്രി കെ.ടി ജലീല്‍.
1,10,000 രൂപ ശമ്പളം വാങ്ങുന്ന അദീപ് ആ ജോലി വേണ്ടെന്നുവച്ചാണ് 86000 രൂപ ശമ്പളമുള്ള ജോലി സ്വീകരിച്ചത്. ഇത് ബന്ധുനിയമനമല്ലെന്നും വിവാദം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ മന്ത്രി പറഞ്ഞു.
ജോലിയില്ലാത്ത ആളെ കൊണ്ടുവന്ന് ആ സ്ഥാനത്തിരുത്തിയതല്ല. ഇത് താത്കാലിക നിയമനം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. അഭിമുഖത്തില്‍ പങ്കെടുത്ത ലീഗ് അനുഭാവിക്ക് പോലും തന്നെ അവഗണിച്ചുവെന്ന പരാതിയില്ല.
മാധ്യമങ്ങളാണിപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുന്നാം ഏജന്‍സിയെകൊണ്ട് അന്യേഷണം നടത്താം. മാധ്യമങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ പദവിയിലേക്ക് സ്ഥിരനിയമനം നടത്താന്‍ കഴിയില്ല. ഏതെങ്കിലും ഒരു വ്യക്തിയെ താത്കാലികമായി നിയമിക്കാനെ കഴിയുകയുള്ളു. വിവാദവുമായി ബന്ധപ്പെട്ട സി.പി.എമ്മിന്റെ നിലപാട് കോടിയേരി ബാലകൃഷ്ണന്‍ ശക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജലില്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2PpXKVy
via IFTTT
No comments:
Post a Comment