കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കും. നവംബര്‍ അഞ്ചിന് പാര്‍ലമെന്റ് വിളിച്ചു ചേരുമെന്ന് പുതിയ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ അറിയിച്ചു. ലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.
റനില്‍ വിക്രമസിംഗയെ പുറത്താക്കി പകരം പഴയ പ്രസിഡന്റ് മഹീന്ദ രജപക്‌സയെ പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് ലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. നവംബര്‍ 16 വരെ സിരിസേന പാര്‍ലമെന്റ് നടപടികള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും അന്താരാഷ്ട്ര സമൂഹവും വിമര്‍ശനം ഉന്നയിച്ചതോടെയാണ് പാര്‍ലമെന്റ് ചേരാന്‍ സിരിസേന തയ്യാറായത്.
അതേസമയം തന്നെ പുറത്താക്കിയത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് റനില്‍ വിക്രമസിംഗെ കുറ്റപ്പെടുത്തി. തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം വേണമെന്നും വിക്രമസിംഗെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ബന്ദിയാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിക്രമസിംഗെയുടെ അനുയായികള്‍ വെടിവച്ചതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ അനുയായി കൊല്ലപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2OnTIYo
via IFTTT
No comments:
Post a Comment