വെറും തമാശയ്ക്കുവേണ്ടി മോഷണ പരമ്പര: ഭക്ഷണം ഒാര്‍ഡര്‍ ചെയ്യാന്‍ ഫോണ്‍ മോഷ്ടിച്ചു, കറങ്ങാന്‍ കാര്‍..കുട്ടിക്കള്ളമ്മാരുടെ കഥ കേട്ട് ഞെട്ടിയത് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

വെറും തമാശയ്ക്കുവേണ്ടി മോഷണ പരമ്പര: ഭക്ഷണം ഒാര്‍ഡര്‍ ചെയ്യാന്‍ ഫോണ്‍ മോഷ്ടിച്ചു, കറങ്ങാന്‍ കാര്‍..കുട്ടിക്കള്ളമ്മാരുടെ കഥ കേട്ട് ഞെട്ടിയത് പോലീസ്

ഞെട്ടിച്ച മോഷണ പരമ്പര നടത്തിയ കുട്ടിക്കള്ളന്മാരുടെ കഥ കേട്ട പൊലീസുകാര്‍ അമ്പരന്നു. ഗുജറാത്തിലാണ് സംഭവം. ഫോണും കാറും മോഷ്ടിച്ചത് തമാശക്കാണെന്നായിരുന്നു ഇവരുടെ മറുപടി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍, ടാക്‌സി കാര്‍ മോഷ്ടിച്ചത് സുഹൃത്തിനൊപ്പം കറങ്ങിനടക്കാന്‍ എന്നായിരുന്നു ഇവര്‍ പറഞ്ഞത്.

19 വയസ്സുള്ള സാഹിലും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സുഹൃത്തുമാണ് മോഷണത്തിന് പിടിയിലായത്. സാഹിലും സുഹൃത്തും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം രണ്ടുപേര്‍ക്കും വിശന്നു. പണമില്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ പദ്ധതിയിട്ടു. ദ്വാര്‍കയില്‍ വെച്ച് ബൈക്ക് യാത്രക്കാരന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് ഇരുവരും കടന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പണം നല്‍കാതെ അവിടുന്നും കടന്നു.

എന്നിലിനി ഒന്നു കറങ്ങിയാലോ എന്നായി ഇരുവരും. കറങ്ങാന്‍ കാറില്ലല്ലോ എന്നു പറഞ്ഞ സുഹൃത്തിനോട് സഹില്‍ പറഞ്ഞു, നിനക്കിഷ്ടമുള്ള കാര്‍ ചൂണ്ടിക്കാണിക്കൂ, നമുക്കതില്‍ ചുറ്റിയടിക്കാം. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ മതിയെന്ന് സുഹൃത്ത് പറഞ്ഞു. വഴി ചോദിക്കാനെന്ന വ്യാജേന െ്രെഡവറോട് സംസാരിച്ച സഹില്‍ താക്കോല്‍ തട്ടിയെടുത്തു. വണ്ടിയുമെടുത്ത് ഇരുവരും കറങ്ങാനിറങ്ങി. ഇതിനിടയില്‍ െ്രെഡവറുടെ മൊബൈലും മോഷ്ടിച്ചു. തുടര്‍ന്ന് െ്രെഡവറെ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. കറക്കം കഴിഞ്ഞ് ദ്വാര്‍കയിലെ പ്രധാനക്ഷേത്രത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്ക് മടങ്ങി. തെളിവുകളില്ലാത്തതിനാല്‍ പിടിക്കപ്പെടില്ലെന്നാണ് ഇരുവരും വിശ്വസിച്ചത്. എന്നാല്‍ സഹിലിന്റെ സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്ന ബാന്‍ഡെയ്ഡ് ആണ് ഇവരെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.



from mangalam.com https://ift.tt/2yFoPJK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages