ഛത്തീസ്ഗഢില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച; സുരക്ഷയ്ക്ക് ഒരുലക്ഷത്തോളം സേനാംഗങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

ഛത്തീസ്ഗഢില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് തിങ്കളാഴ്ച; സുരക്ഷയ്ക്ക് ഒരുലക്ഷത്തോളം സേനാംഗങ്ങള്‍

റായ്പുർ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ ഛത്തീസ്ഗഢിൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഒരുലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെയണ് സംസ്ഥാനത്തു വിന്യസിച്ചിട്ടുള്ളത്. മാവോവാദി സാന്നിധ്യമുള്ള എട്ടുജില്ലകളിലെ പതിനെട്ടു മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. അർധസൈനിക വിഭാഗത്തെ ഉൾപ്പെടെ സംസ്ഥാനത്ത് വിന്യസിച്ചതായി ഛത്തീസ്ഗഢ് സ്പെഷൽ ഡയറക്ടർ ജനറൽ(മാവോവാദി വിരുദ്ധ ഓപ്പറേഷൻസ്) ഡി എം അവസ്തി വാർത്താ ഏജൻസിയായ പി ടി ഐയോടു പ്രതികരിച്ചു. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ മുന്നൂറിലധികം ബോംബുകൾ ബസ്തർ മേഖലയിൽനിന്നും രാജ്നന്ദ്ഗാവ് ജില്ലയിൽനിന്നും സുരക്ഷാസേന കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ മാവോവാദികൾ അട്ടിമറിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി ആർ പി എഫ്, ബി എസ് എഫ്, ഐ ടി ബി പി അംഗങ്ങൾ ഉൾപ്പെടുന്ന 650 കമ്പനികളാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. കൂടാതെ മറ്റുസംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള 65000 പോലീസുകാരെയും തിരഞ്ഞെടുപ്പ് ചുമതലകൾക്കായി നിയോഗിച്ചിട്ടുണ്ടെന്നും അവസ്തി വ്യക്തമാക്കി. ഛത്തീസ്ഗഢിൽ മാവോവാദി വിരുദ്ധ നടപടികൾക്കായി നിയോഗിച്ചിരിക്കുന്ന അർധസൈനികരെയും സംസ്ഥാനസേനയുടെ 200 കമ്പനികളെയും കൂടാതെയാണ് ഇത്രയധികം സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highloghts; around one lakh Security personnel deployed in chhattisgarh ahead of first phase of polls


from mathrubhumi.latestnews.rssfeed https://ift.tt/2z4obG2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages