ന്യൂഡൽഹി: അയോധ്യാക്കേസിലെ വാദം എത്രയും വേഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അഖില ഭാരത് ഹിന്ദുമഹാസഭയുടെ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ബരുൺ കുമാർ സിൻഹയാണ് ഹിന്ദു മഹാസഭയ്ക്കു വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പെട്ട ഹർജികൾ ജനുവരിയിലാണ് പരിഗണിക്കുന്നതെന്നും ഇതു സംബന്ധിച്ച ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി. content highlights:supreme court refuses plea demanding early hearing of ayodhya case
from mathrubhumi.latestnews.rssfeed https://ift.tt/2z4Wa0P
via
IFTTT
No comments:
Post a Comment