ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു; ഇന്ന് തന്നെ ശബരിമലയിലേക്ക് പോയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു; ഇന്ന് തന്നെ ശബരിമലയിലേക്ക് പോയേക്കും

തിരുവല്ല: ശബരിമല സംഘര്‍ഷത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് അവര്‍ക്ക് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. സ്‌റ്റേഷന്‍ ജാമ്യം നല്‍കാമെന്ന് പോലീസ് അറിയിച്ചുവെങ്കിലും അവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ പോലീസ് ഹാജരാക്കിയത്.

പോലീസ് മുന്നറിയിപ്പ് അവഗണിച്ച് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച കെ.പി ശശികലയെ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റാന്നി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച അവരെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോയി. വൈകുന്നേരം നാലരയോടെ ജാമ്യം അനുവദിച്ചു. ആരോഗ്യം അനുവദിച്ചാല്‍ ഇന്ന് തന്നെ ശബരിമലയിലേക്ക് പോകുമെന്ന് കെ.പി ശശികല പറഞ്ഞു.

ശശികലയുടെ അറസ്റ്റിനെ തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി നടത്തുന്ന ഹര്‍ത്താല്‍ തുടരുകയാണ്. ഭൂരിപക്ഷം ശബരിമല ഭക്തര്‍ തന്നെയാണ് ഹര്‍ത്താലില്‍ വലഞ്ഞത്. ഭക്തരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ട്. പുലര്‍ച്ചെ പ്രഖ്യാപിച്ച ഹര്‍ത്താലിനെക്കുറിച്ച് അറിയാതെ വന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരടക്കം റെയില്‍വേ സ്‌റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളിലും ആഹാരവും വെള്ളവും വാഹനവുമില്ലാതെ കുടുങ്ങിയിരിക്കുകയാണ്.

കോഴിക്കോട് കുറ്റിയാടിയില്‍ വച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനേയും ഭാര്യയേയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. ക്രൂര മര്‍ദ്ദനമേറ്റ ജൂലിസ് നികിതാസിനേയും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മയോമിമേയുമാണ് ഒരു സംഘം ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴി വീണ്ടും വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു.



from mangalam.com https://ift.tt/2DnPSMZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages