ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലീം ലീഗിലുണ്ടെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധി; പി. ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലീം ലീഗിലുണ്ടെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധി; പി. ജയരാജന്‍

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയുടെ ഔദ്യോഗിക സ്ഥാനം അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മത നിരപേക്ഷത അംഗീകരിക്കുന്ന എല്ലാവരും കോടതിവിധിയെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലീം ലീഗിലുണ്ടെന്നതിനുള്ള തെളിവാണ് ഹൈക്കോടതി വിധിയെന്ന് ജയരാജന്‍ പ്രതികരിച്ചു. നേരത്തെയും വര്‍ഗ്ഗീയ പരാമര്‍ശ്ശം നടത്തിയിട്ടുള്ളയാളാണ് ഷാജിയെന്നും ആര്‍എസ്എസ് നേതാവായിരുന്ന നരേന്ദ്രമോദി ഭരിക്കുമ്പോള്‍ ഗുജറാത്തിലെ വികസനമാണ് മാതൃകയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും പി.ജയരാജന്‍ ആരോപിച്ചു.

ഒരു ഭാഗത്ത് മുസ്ലീം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന അവകാശപ്പെടുകയും മറ്റൊരു ഭാഗത്ത് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി. മുഹമ്മദീയനല്ലാത്തയാള്‍ സിറത്ത് പാലം കടക്കുകയില്ല എന്ന് ലഘുലേഖയില്‍ അറബിയില്‍ എഴുതിയാണ് വിതരണം ചെയ്തത്. അത് കോടതിയില്‍ തെളിഞ്ഞിട്ടുണ്ട് പി ജയരാജന്‍ പറഞ്ഞു.



from mangalam.com https://ift.tt/2Pjk4QA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages