സര്‍ക്കാര്‍ വിവാദം: മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ മുരുഗദോസ് ഹൈക്കോടതിയെ സമീപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

സര്‍ക്കാര്‍ വിവാദം: മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ മുരുഗദോസ് ഹൈക്കോടതിയെ സമീപിച്ചു

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയുടെ പുതിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ 'സര്‍ക്കാര്‍' വിവാദമായ സാഹചര്യത്തില്‍ സംവിധായകന്‍ എ.ആര്‍ മുരുഗദോസ് മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സിനിമയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സംവിധായകന്റെ നീക്കം. ഹര്‍ജി ഇന്ന് ഉച്ചകഴിഞ്ഞ് കോടതി പരിഗണിക്കും.

സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് മുന്നില്‍ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും എഐഎഡിഎംകെ ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശമുണ്ട്. ഇത് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയെ വിമര്‍ശിക്കുന്നതാണെന്ന് എഐഎഡിഎംകെ ആരോപിക്കുന്നു.

അതേസമയം, ചിത്രത്തിന് എല്ലാ പിന്തുണയുമായി രജനീകാന്തും കമല്‍ ഹാസ്സനും അടക്കമുള്ളവര്‍ രംഗത്തെത്തി. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദ തന്ത്രമാണിതെന്ന് അവര്‍ പറഞ്ഞു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി കാരനാണ് ചിത്രം നിര്‍മ്മിച്ചത്. വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ സണ്‍ പിക്‌ചേഴ്‌സ് ഇതുവവരെ തയ്യാറായിട്ടില്ല.

ചിത്രത്തിന്റെ സംഭാഷണവും കഥയും ബി.ജയമോഹന്റെതാണ്. വിജയ്, കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധ രവി തുടങ്ങിവരാണ് നിര്‍ണായക റോളുകളില്‍. ആഗോള റിലീസ് ആയിരുന്നു ചിത്രത്തിന്റേത്. രണ്ടു ദിവസത്തിനുള്ളില്‍ 100 കോടിയിലേറെ രൂപ കളക്ഷനായി എത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/2PkLRQC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages