ശബരിമലയില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവര്‍ക്ക് പൊന്‍കുന്നത്ത് സ്വീകരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ശബരിമലയില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവര്‍ക്ക് പൊന്‍കുന്നത്ത് സ്വീകരണം

പൊന്‍കുന്നം: സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തി ഇന്നലെ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊന്‍കുന്നത്ത് സ്വീകരണം. സന്നിധാനത്ത് അറസ്റ്റിലായി ജാമ്യത്തിലെത്തിയ പൊന്‍കുന്നം സ്വദേശികളായ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത്. കോട്ടയം ജില്ലാ ട്രഷറര്‍ കണ്ണന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ ഇറങ്ങിയത്.

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് 82 പേരാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേഡിനുള്ളില്‍ കടന്നും നാമജപം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രി പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ ഇരു സംഘങ്ങള്‍ക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടര്‍ന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു.



from mangalam.com https://ift.tt/2DU2TPf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages