കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ജഡ്ജിക്കെതിരെ പി.കെ ബഷീര്‍ എം.എല്‍.എ. ഷാജിയെ അയോഗ്യനാക്കിയ ജഡ്ജി തലയ്ക്ക് വെളിവില്ലാത്ത ആളാണെന്ന് പി.കെ ബഷീര്‍ ആരോപിച്ചു. കെ.എം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധികളും നടപ്പിലാക്കേണ്ടതില്ലെന്നും പി.കെ ബഷീര്‍ പറഞ്ഞു.
വര്‍ഗീയസ്വഭാവമുള്ള ലഖുലേഘ വിതരണം ചെയ്ത് വോട്ട് നേടിയെന്ന് കണ്ടെത്തിയതിരെ തുടര്‍ന്നാണ് അഴീക്കോട് എം.എല്‍.എയായിരുന്ന കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. കോടതിവിക്കെതിരെ ഷാജി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കെ.എം ഷാജിക്ക് എം.എല്‍.എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ വാക്കലുള്ള പരാമര്‍ശം നടപ്പിലാക്കേണ്ട ബാധ്യതയില്ലെന്നും ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാനാകില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2RhfaR7
via IFTTT
No comments:
Post a Comment