വാര്‍ത്തയുടെ കാര്യം സംസാരിക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലേക്ക് വിളിച്ചു; വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു ക്രൂരമായി ബലാത്സംഗം ചെയ്തു ; അക്ബറില്‍ നിന്നും വര്‍ഷങ്ങള്‍ നേരിട്ട പീഡനം തുറന്നെഴുതി മാധ്യമപ്രവര്‍ത്തക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

വാര്‍ത്തയുടെ കാര്യം സംസാരിക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലേക്ക് വിളിച്ചു; വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു ക്രൂരമായി ബലാത്സംഗം ചെയ്തു ; അക്ബറില്‍ നിന്നും വര്‍ഷങ്ങള്‍ നേരിട്ട പീഡനം തുറന്നെഴുതി മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്ന് സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്ന മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. 23 വര്‍ഷം മുമ്പ് നടന്ന സംഭവം എന്നാരോപിച്ച് എന്‍പിആറിന്റെ ചീഫ് ബിസിനസ് എഡിറ്റര്‍ പല്ലവി ഗോഗോയിയാണ് രംഗത്ത് വന്നിരിക്കുന്നത്. അക്ബറിന് കീഴില്‍ ഏഷ്യന്‍ഏജില്‍ ജേര്‍ണലിസ്റ്റായിരുന്ന കാലത്തായിരുന്നു പീഡനം നടന്നതെന്നാണ് ആരോപണം.

1994 ല്‍ താന്‍ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടതിനെ കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിലാണ് ഗോഗോയി എഴുതിയിരിക്കുന്നത്. മികച്ച തലക്കെട്ടുകളുമായി താന്‍ ചെയ്ത എഡിറ്റ് പേജ് കാണിക്കാനായിട്ടായിരുന്നു അക്ബറിന്റെ മുറിയിലേക്ക് പോയത്. തന്റെ ജോലി അഭിനന്ദിച്ച ശേഷം അയാള്‍ പെട്ടെന്ന് തന്നെ കയറിപ്പിടിച്ച് ചുംബിച്ചു. നാണക്കേടോടെ, തകര്‍ന്ന്, ആകെ ആശങ്കാകുലയായി ഞെട്ടിത്തരിച്ചായിരുന്നു ഓഫീസില്‍ നിന്നും പുറത്തു വന്നതെന്നും ഗോഗോയി വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

പിന്നീട് പല തവണ അക്ബര്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഏതാനും മാസങ്ങള്‍ക്ക് ശേഷം ബോംബെയില്‍ ഒരു മാസികയുടെ പുറത്തിറക്കല്‍ ചടങ്ങിനു ഗോഗോയിയെ അക്ബര്‍ ക്ഷണിച്ചു. അന്നു തനിക്കരികിലേക്ക് ചുംബിക്കാന്‍ വന്ന അക്ബറിനെ എതിര്‍ക്കുകയും തള്ളിയകറ്റുകയും ചെയ്തു. അയാള്‍ തന്റെ മുഖം മാന്തിക്കീറി. കണ്ണീരണിഞ്ഞ് ഓടിപ്പോകുമ്പോള്‍ താന്‍ താഴേയ്ക്ക് ഓടിയെന്നും ഇവര്‍ പറയുന്നു. ഈ സംഭവത്തിന് ശേഷം അതുപോലെ പ്രതിരോധിക്കുന്നത് ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് അക്ബര്‍ ഭീഷണിപ്പെടുത്തുന്നത് പതിവായി തീര്‍ന്നു.

എല്ലാം സഹിച്ചു ജോലി തുടര്‍ന്നു. ഒരിക്കല്‍ ജോലിയുടെ ഭാഗമായി അക്ബര്‍ തന്നെ ജെയ്പൂരിലേക്ക് കൂട്ടി. അവിടെ വെച്ച് ഒരു വാര്‍ത്തയുടെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് തന്റെ ഹോട്ടലിലേക്ക് വിളിപ്പിച്ചു. ഹോട്ടല്‍മുറിയില്‍ എത്തിയ തന്നെ കീഴ്‌പ്പെടുത്തി. പ്രതിരോധിച്ചെങ്കിലും അയാള്‍ കൂടുതല്‍ കരുത്തനായിരുന്നു. വസ്ത്രങ്ങള്‍ ഒന്നൊന്നായി കീറിയെറിഞ്ഞു ബലാത്സംഗം ചെയ്തു. സംഭവം പോലീസില്‍ പറയുന്നതിന് പകരം നാണക്കേടു കൊണ്ടു താന്‍ മിണ്ടാതിരുന്നെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഈ ലൈംഗിക ചൂഷണം അടുത്ത ഏതാനും മാസങ്ങളോളം തുടര്‍ന്നു. അയാള്‍ ശാരീരികവും മാനസീകവും വൈകാരികവുമായ ഈ വ്യഭിചാരം തുടര്‍ന്നു കൊണ്ടിരുന്നു. ന്യൂസ്‌റൂമിലെ തന്റെ അതേ പ്രായത്തിലുള്ള സഹപ്രവര്‍ത്തകരായ പുരുഷന്മാരുമായി സംസാരിക്കുന്നത് കണ്ടാല്‍ അയാള്‍ തനിക്ക് നേരെ പൊട്ടിത്തെറിക്കുമായിരുന്നു. അത് ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു. പിന്നീട് ലണ്ടനിലെ ഓഫീസില്‍ വെച്ചുണ്ടായ ഒരു പ്രത്യേക സംഭവമായിരുന്നു അക്ബറിന്റെ വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ചൂഷണത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചത്. ലണ്ടന്‍ ഓഫീസില്‍ വെച്ചു ഒരിക്കല്‍ സഹപ്രവര്‍ത്തകന്മാരുമായി സംസാരിക്കുന്ന നിലയില്‍ തന്നെ കണ്ടതിനെ തുടര്‍ന്ന അക്ബര്‍ ഹീനമായി പെരുമാറി.

എല്ലാവരും ജോലി തീര്‍ത്ത് പോയിക്കഴിഞ്ഞ സായാഹ്നത്തില്‍ അയാള്‍ തന്നെ കോപാകുലനായി അടിക്കുകയും തന്റെ ഡസ്‌കില്‍ ഇരുന്ന സാധനങ്ങള്‍ എടുത്ത് എറിയുകയും ചെയ്തു. കത്രികയും പേപ്പര്‍വെയ്റ്റും കയ്യില്‍ കിട്ടിയതെല്ലാമെടുത്ത് തനിക്ക് നേരെ എറിഞ്ഞു. ഓഫീസില്‍ നിന്നും ഓടിരക്ഷപ്പെട്ട താന്‍ ഹൈഡ്പാര്‍ക്കില്‍ ഒരു മണിക്കൂറോളം ഒളിച്ചിരുന്നു. ഒടുവില്‍ ജോലി രാജി വെച്ച് രക്ഷപ്പെടുകയായിരുന്നു.



from mangalam.com https://ift.tt/2QdKX4y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages