കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്‌റ്റേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്‌റ്റേ

ന്യൂഡല്‍ഹി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഉപാധികളോടെയാണ് സ്‌റ്റേ. കെ.എം ഷാജിക്ക് എം.എല്‍.എയായി തുടരാമെങ്കിലും നിയമസഭയില്‍ വോട്ടിംഗില്‍ പങ്കെടുക്കാനാകില്ല. ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുമാകില്ല. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമേ അനുമതി ഉണ്ടായിരിക്കൂ എന്ന് ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഷാജിയെ വിലക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ ലഖുലേഘ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജയം റദ്ദാക്കിയത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി കെ.എം ഷാജിയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ രേഖാമൂലമുള്ള ഉത്തരവില്ലാത്തതിനാല്‍ ഷാജിയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഷാജിയെ എം.എല്‍.എ അല്ലാതാക്കി നിയമസഭാ സെക്രട്ടറി വി.കെ ബാബു പ്രകാശ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഷാജിയെ അയോഗ്യനാക്കിയത്. ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തില്‍ നിയമസഭാ സെക്രട്ടറി പുതിയ ഉത്തരവിറക്കും.



from mangalam.com https://ift.tt/2FSWt4C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages