ന്യൂഡൽഹി: റിസർവ്വ് ബാങ്കിന് മേൽ പിടിമുറുക്കാനുള്ള മോദി സർക്കാരിന്റെ നീക്കം നിരോധനത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് കോൺഗ്രസ്. കരുതൽ ധനശേഖരത്തിൽ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. റിസർവ്വ് ബാങ്കിനോട് പണം വാങ്ങി തങ്ങളുടെ അടുപ്പക്കാരായ വ്യവസായികളെയും മറ്റും സഹായിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. കള്ളക്കഥകൾ മെനഞ്ഞും തെറ്റായ വസ്തുതകൾ ആവർത്തിച്ചും ആർബിഐയുടെ വിശ്വാസ്യത തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആർബിഐയുടെ കരുതൽ ധനം രാജ്യത്തിന്റെ സമ്പത്താണ്. അത് ലക്ഷ്യംവച്ച് സർക്കാർ പ്രവർത്തിക്കുന്നത് രണ്ടാം ഘട്ട നോട്ട് നിരോധനം നടപ്പാക്കാനാണ് എന്നും സിങ്വിപറഞ്ഞു. നോട്ട്നിരോധനത്തിലൂടെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ ഒന്നരശതമാനം ഇടിവുണ്ടായി. അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകെത്തകർത്തു. ഇപ്പോൾ വീണ്ടും നോട്ട്നിരോധനം നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. അതിലൂടെ രാജ്യത്തെ ആഭ്യന്തരഉല്പാദനത്തിൽ 2 ശതമാനം ഇടിവ് സംഭവിക്കാനാണ് പോകുന്നതെന്നും സിങ്വി കുറ്റപ്പെടുത്തി. റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 3.6 ലക്ഷം കോടി രൂപ വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ആകെ കരുതൽ ധനത്തിന്റെ 40 ശതമാനം വരും ഈ തുക.
from mathrubhumi.latestnews.rssfeed https://ift.tt/2z7iiYB
via
IFTTT
No comments:
Post a Comment