അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ അംഗമായ കെഎം ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ധ് ചെയ്ത ഹൈക്കോടതി വിധി ജാധിപത്യവാദികളുടെ വിജയമാണെന്ന് സംവിധായകന്‍ ആഷിക് അബു. ഫെയ്‌സബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് അബുവിന്റെ പ്രതികരണം.
‘അഴീക്കോട് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി, വെറുപ്പിന്റെ വ്യാപാരികൾക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവെയ്പാണ്.
എല്ലാ ജനാധിപത്യവാദികളുടെയും വിജയമാണ്.
വർഗീയത തുലയട്ടെ! ജനാധിപത്യം പുലരട്ടെ !’
തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് അയോഗ്യത നേരിട്ടത്. മുസ്ലീം ലീഗിന്റെ അഴീക്കോട് എംഎല്‍എയാണ് ഷാജി.
from mangalam.com https://ift.tt/2qDE9Cc
via IFTTT
No comments:
Post a Comment