ഭാര്യയുടെ ഓര്‍മ്മയ്ക്കായി 'മിനി താജ് മഹല്‍' നിര്‍മ്മിച്ച വൃദ്ധന്‍ റോഡപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ഭാര്യയുടെ ഓര്‍മ്മയ്ക്കായി 'മിനി താജ് മഹല്‍' നിര്‍മ്മിച്ച വൃദ്ധന്‍ റോഡപകടത്തില്‍ മരിച്ചു

ഗാസിയാബാദ്: ഭാര്യയുടെ ഓര്‍മ്മയ്ക്കായി 'മിനി താജ് മഹല്‍' നിര്‍മ്മിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച വൃദ്ധന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശി ഫൈസുള്‍ ഹസന്‍ ഖ്വദ്രി (83) ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രി വീടിനു പുറത്തുനില്‍ക്കുമ്പോഴാണ് അജ്ഞാത വഹനം ഖ്വദ്രിയെ ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ ഖ്വദ്രി അലിഗഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പോസ്റ്റുമാസ്റ്റര്‍ ജോലിയില്‍ നിന്ന് വിരമിച്ചയാളാണ് ഖ്വദ്രി. ഇദ്ദേഹത്തിന്റെ ഭാര്യ താജമുല്ലി ബീഗം തൊണ്ടയിലെ കാന്‍സറിലെ തുടര്‍ന്ന് 2011 ഡിസംബറില്‍ മരണമടഞ്ഞിരുന്നു. 1953ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഭാര്യയുടെ മരണശേഷം ഗ്രാമത്തില്‍ തന്റെ പേരിലുള്ള ഭൂമിയില്‍ താജ്മഹലിന്റെ മാതൃക നിര്‍മ്മിച്ച ഖ്വദ്രി അവരുടെ മൃതദേഹം അതിനുള്ളില്‍ സംസ്‌കരിച്ചു. ഭാര്യയുടെ കബറിടത്തിന് സമീപം കുറച്ച് സ്ഥലവും ഇദ്ദേഹം മാറ്റിവച്ചിരുന്നു. തന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സ്ഥലമായിരുന്നു അത്.

പെന്‍ഷന്‍ തുകയില്‍ നിന്നും സൂക്ഷിച്ചുവച്ചിരുന്ന പണം കൊണ്ടായിരുന്നു ഖ്വദ്രി ഭാര്യയ്ക്ക് സ്മാരകം ഒരുക്കിയത്. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. പെന്‍ഷന്‍ തുക കിട്ടുന്നത് അനുസരിച്ച് നിര്‍മ്മാണവും തുടര്‍ന്നു. ഭാര്യയുടെ സ്വര്‍ണം വെള്ളി ആഭരണങ്ങളും വിറ്റു. കുറച്ച് കൃഷിഭൂമിയും വിറ്റാണ് പണം കണ്ടെത്തിയത്. 2014 ലാണ് നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായത്. പലരും വാഗ്ദാനവുമായി എത്തിയെങ്കിലും ഖ്വദ്രി അവരില്‍ നിന്ന് ഒരു സഹായവും സ്വീകരിച്ചില്ല. ആഗ്രയിലെ താജ് മഹലില്‍ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ മാര്‍ബിള്‍ തിരഞ്ഞ് ജയ്പൂരിലും പോയിരുന്നു. രണ്ടു ലക്ഷം രൂപയ്ക്ക് അവിടെനിന്ന് മാര്‍ബിള്‍ വാങ്ങിയാണ് തിരികെപോന്നത്. എന്നാല്‍ ആ മാര്‍ബിള്‍ തികഞ്ഞില്ലെന്ന് ബന്ധുവായ മുഹമ്മദ് അസ്‌ലം പറഞ്ഞു.

ഖ്വദ്രി തന്റെ മിനി താജ് മഹലിനു സമീപമുള്ള പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ നിര്‍മ്മിക്കുന്നതിന് ഭൂമി സര്‍ക്കാരിന് ദാനം ചെയ്തിരുന്നു. സ്‌കൂളിന്റെ നിര്‍മ്മാണവും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഖ്വദ്രിയുടെ സ്വപ്നം കേട്ടറിഞ്ഞ് 2015ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് സ്ഥലത്തെത്തുകയും താജ് മഹല്‍ നിര്‍മ്മാണത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നല്‍ അത് ഖ്വദ്രി നിരസിക്കുകയായിരുന്നു.പകരമായി നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു സ്‌കൂള്‍ നിര്‍മ്മിച്ചുനല്‍കാനാണ് ഖ്വദ്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ആ ആവശ്യം അഖിലേഷ് യാദവ് നിറവേറ്റുകയും ചെയ്തു.

അവശേഷിക്കുന്ന സ്ഥലത്തുകൂടി മാര്‍ബിള്‍ വിരിക്കും. ഖ്വദ്രിയുടെ ആഗ്രഹം താന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹത്തിന്റെ മൃതദേഹം ഭാര്യയുടെ കബറിന് സമീപം തന്നെ സംസ്‌കാരിക്കുമെന്നും മുഹമ്മദ് അസ്‌ലം പറഞ്ഞു.



from mangalam.com https://ift.tt/2Fg7e0S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages