മുംബൈ: ലൈംഗിക ബന്ധം നിരസിച്ചതിന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. അസ്ലം മുഹമ്മദ് ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്തൊമ്പതുകാരനായ നൂര്‍ മുഹമ്മദ് ഷക്കീല്‍ ഉല്ലാ ഷെയ്ഖിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡിലെ പത്താന്‍വാടിയ്ക്ക് സമീപമുള്ള കൈലാസ് ഗ്രാനൈറ്റ് ആന്‍ഡ് മാര്‍ബിള്‍ സ്റ്റോറിന് സമീപം വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.
സുഹൃത്തുക്കളായ അസ്ലമും നൂര്‍ മുഹമ്മദും നിരന്തരം ഒരുമിച്ച് മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നു. സംഭവം നടന്ന ദിവസം രാത്രി പതിനൊന്നരയോടെ മലാഡില്‍ വച്ച് ഇവര്‍ രണ്ടുപേരും കണ്ടുമുട്ടി. ഈ സമയത്ത് ഇവര്‍മയക്ക് മരുന്ന് ഉപയോഗിച്ചു. തുടര്‍ന്നാണ് നൂര്‍ മുഹമ്മദ് അസ്ലം മുഹമ്മദിനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചത്. പക്ഷെ നൂര്‍ മുഹമ്മദിന്റെ ആവശ്യം അസ്ലം അംഗീകരിച്ചില്ല. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് അസ്ലമിനെ നൂര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച മുംബൈ പൊലീസ് നൂര്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഇയാളെ ബോറിവലി കോടതിയില്‍ പോലീസ് ഹാജരാക്കി.
from mangalam.com https://ift.tt/2QqFOJQ
via IFTTT
No comments:
Post a Comment