പനിബാധിച്ച് മലയാളി വിദ്യാർഥിനി ദുബായിൽ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

പനിബാധിച്ച് മലയാളി വിദ്യാർഥിനി ദുബായിൽ മരിച്ചു

ദുബായ്: പനിയെത്തുടർന്നുണ്ടായ സങ്കീർണതകൾകാരണം കണ്ണൂർ താണ സ്വദേശിനി ആലിയ നിയാസ് അലി (17) മരിച്ചു. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തിങ്കളാഴ്ച വരെ ആലിയ സ്കൂളിൽ പോയിരുന്നു. പിന്നീടാണ് പനി മൂർച്ഛിച്ച് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചൊവ്വാഴ്ച രാത്രി മരിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30-ന് അൽ ഖൂസിൽ നടന്നു. കൃത്യമായ മരണകാരണം അറിവായില്ലെങ്കിലും പനികാരണമുണ്ടായ സങ്കീർണതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പിതാവ് നിയാസ് അലി ജബൽ അലിയിൽ ദുബായ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം നടത്തുകയാണ്. മാതാവ്: ഫരീദ നിയാസ്. സഹോദരങ്ങൾ: അമൻ അലി, അസാം അലി, അയാൻ അലി. നാലാം ക്ലാസ് വിദ്യാർഥിനിയായ മലയാളി അമീന ഷറഫ് രണ്ടാഴ്ച മുൻപ് പനിയും വൈറൽ ബാധയും മൂലം മരിച്ചിരുന്നു. ദുബായിലെ മിക്ക സ്കൂൾ അധികൃതരും രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളിൽ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ നൽകണമെന്നും സ്കൂളിലേക്ക് അയയ്ക്കരുതെന്നും അധികൃതർ അറിയിച്ചു. കുട്ടികൾക്ക് ഫ്ലൂവിനുള്ള പ്രതിരോധ കുത്തിവെപ്പ് നിർബന്ധമായും എടുക്കണമെന്ന് ആരോഗ്യപ്രവർത്തകർ നിർദേശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2K56IBq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages