ലഖ്നൗ: ഇന്ത്യ ആഗോളശക്തിയായി മാറിയത് ഭഗവാൻ രാമൻ കാരണമെന്ന് ഉത്തർപ്രദേശ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് പൊതുവികാരം അനുകൂലമാമെന്നും നിർമാണം പൂർത്തിയാക്കുന്നതോടെ നഗരത്തിന്റെ മഹത്തായ പാരമ്പര്യം വീണ്ടെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാരോ രാജ്യത്തെ മറ്റേതെങ്കിലും സ്ഥാപനമോ പൊതുവികാരം മാനിച്ച് രാമക്ഷേത്ര നിർമാണം എത്രയും വേഗത്തിൽ ആരംഭിക്കണമെന്ന് ലക്ഷ്മി നാരായൺ ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ പിടിഐയുമായുള്ള അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശിലെ സാംസ്കാരിക, മത, ന്യൂനപക്ഷ, മുസ്ലിം വഖഫ്, ഹജ് വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ലക്ഷ്മി നാരായണാണ്. മുഗൾ, ബ്രിട്ടീഷ് ഭരണകാലത്തോ സ്വാതന്ത്ര്യാനന്തരം വന്ന സർക്കാരുകളുടെ ഭരണകാലത്തോ അയോധ്യയുടെ വികസനത്തിന് പ്രാധാന്യം നൽകിയില്ലെന്നും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷമാണ് ഇക്കാര്യത്തിൽ മാറ്റമുണ്ടായതെന്നും ലക്ഷ്മി നാരായൺ ചൂണ്ടിക്കാണിച്ചു. രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലേക്ക് കൂടുതൽ സഞ്ചാരികളെത്തും. അയോധ്യയുടെ വിനോദസഞ്ചാര മേഖല അഭിവൃദ്ധിപ്പെടും. ഇന്ത്യയെ ആഗോള മഹാശക്തിയാക്കി വളർത്തിയ മര്യാദ പുരോഷത്തമനിൽ നിന്നും ആളുകൾ പഠിക്കണം - മന്ത്രി കൂട്ടിച്ചേർത്തു. Content Highlights:India Became Global Superpower Due to Lord Ram Says UP Minister, ram Temple Construction at Ayodhya
from mathrubhumi.latestnews.rssfeed https://ift.tt/2S0qZL4
via
IFTTT
No comments:
Post a Comment