ഗസിയാബാദ്: ഏഴ് വയസുള്ള പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു. ഗസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡന്‍ കോളനിയിലാണ് സംഭവം. പത്ത് ദിവസം മുമ്പാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 45കാരന്‍ റാം ഷങ്കറാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയിലുണ്ടായ ശാരീരിക മാറ്റങ്ങളെ കുറിച്ച് അമ്മ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്. തുടര്‍ന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് പ്രതിയുടെ വീട്ടില്‍ എത്തി പിടികൂടുകയായിരുന്നു.
from mangalam.com https://ift.tt/2S5c828
via IFTTT
No comments:
Post a Comment