ആമസോണ്‍ മഴക്കാടുകളിലെ പേടിപ്പിക്കുന്ന കാഴ്ച; ചെന്നായയുടെ മുഖവുമായി എട്ടുകാലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ആമസോണ്‍ മഴക്കാടുകളിലെ പേടിപ്പിക്കുന്ന കാഴ്ച; ചെന്നായയുടെ മുഖവുമായി എട്ടുകാലി

വിചിത്ര രൂപത്തിലുള്ള എട്ടുകാലിയെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ചെന്നായുടെ മുഖവുമുള്ള ഒരു എട്ടുകാലിയെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. തെക്കേ അമേരിക്കയില്‍ നിന്നുള്ള ഈ എട്ടുകാലിയുടെ പേര് ബണ്ണി ഹാര്‍വെസ്റ്റ്മാന്‍ എന്നാണ്. Metagryne bicolumnata എന്നാണ് ശാസ്ത്രനാമം. എട്ടുകാലി ഉള്‍പ്പെടുന്ന അരക്ക്നിഡ് കുടുംബത്തില്‍ത്തന്നെയാണ് ഇതിന്റെയും സ്ഥാനം.

ഇക്വഡോറിലെ ആമസോണ്‍ മഴക്കാടുകളില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്. ആന്‍ഡ്രിയാസ് കേയ് എന്ന ഫൊട്ടോഗ്രാഫര്‍ കഴിഞ്ഞ വര്‍ഷം ഇതിന്റെ ചിത്രം പകര്‍ത്തിയെങ്കിലും അടുത്തിടെയാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ഏകദേശം 40 കോടി വര്‍ഷം മുന്‍പ്, അതായത് ദിനോസറുകള്‍ക്കും മുമ്പ് ഇവ ഭൂമിയിലുണ്ടായിരുന്നവയാണ് ഇതെന്നാണ് കണ്ടെത്തല്‍. കറുപ്പും മഞ്ഞയും ഇളംപച്ചയും നിറഞ്ഞ ശരീരമാണ് ഇവയ്ക്കുള്ളത്. യഥാര്‍ഥ കണ്ണുകള്‍ക്കു മുകളില്‍ രണ്ടു ചെറിയ മഞ്ഞപ്പൊട്ടുകളുണ്ട്. അവ കണ്ണുകളും യഥാര്‍ഥ കണ്ണുകള്‍ മൂക്കുമാണെന്നു തോന്നിപ്പിക്കും. ഇതോടൊപ്പം പുറകിലായി രണ്ടു മുയല്‍ച്ചെവികളെപ്പോലുള്ള ഭാഗവും.

ഇത്രയും പ്രത്യേകതയുള്ള ഈ എട്ടുകാലിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒരു ചെന്നായയെ പോലെയാണ് തോന്നിയിരുന്നത്. 'മുയല്‍ച്ചെവി' കാരണമാണ് ബണ്ണി എന്ന പേര് ഇതിന് വീണത്. 'ഡാഡി ലോങ് ഹെഡ്സ്' എന്നും വിളിപ്പേരുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രം വന്നെങ്കിലും പലരും കരുതിയത് ഫോട്ടോഷോപ്പാണെന്നായിരുന്നു. എന്നാല്‍ പിന്നീട് ആന്‍ഡ്രിയാസ് തന്നെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിടുകയായിരുന്നു. പക്ഷേ എട്ടുകാലുകളൊക്കെ ഉണ്ടെങ്കിലും പൂര്‍ണമായും എട്ടുകാലിയെന്നു വിളിക്കാനാകില്ലെന്നാണു ഗവേഷകര്‍ പറയുന്നത്. ഒരു തരി വിഷം പോലും ദേഹത്തില്ല, ആര്‍ക്കും ഒരു ദ്രോഹവും ചെയ്യില്ല.



from mangalam.com https://ift.tt/2T1K7ty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages