നിരോധനാജ്ഞ ലംഘിച്ചു; യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

നിരോധനാജ്ഞ ലംഘിച്ചു; യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും

പമ്പ: നിലയ്ക്കലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തിയ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.ജെ, ജോസഫ്, എം.കെ മുനീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ഷിബു ബേബി ജോണ്‍ മറ്റു കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

നേരത്തെ നിലയ്ക്കലില്‍ എത്തിയ യു.ഡി.എഫ് നേതാക്കളെ പോലീസ് തടഞ്ഞതോടെ അവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഏറെ നേരെത്തെ ചര്‍ച്ചയ്ക്കു ശേഷം ഇവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് പോകാന്‍ പോലീസ് അനുമതി നല്‍കിയിരുന്നു. നിലയ്ക്കലും പമ്പയിലും തീര്‍ഥാടകര്‍ക്കുള്ള സൗകര്യം സംഘം പരിശോധിക്കുകയും ചെയ്തിരുന്നു.

നിരോധനാജ്ഞ ലംഘിക്കുകയാണ് തങ്ങളുടെ നിലപാട് എന്ന് പ്രതിപക്ഷ നേതാവ് അറിയിക്കുകയും ചെയ്തു. 144 പ്രഖ്യാപിച്ചത് പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പമ്പവരെ പോയ യു.ഡി.എഫ് സംഘം സന്നിധാനം സന്ദര്‍ശിക്കാതെ മടങ്ങുകയായിരുന്നു.



from mangalam.com https://ift.tt/2qXHNqO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages