കുവൈറ്റ് സിറ്റി : സ്വദേശിവത്കരണത്തെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട വിദേശികള്‍ക്ക് ഒരു കാരണവശാലും ഇഖാമമാറ്റം അനുവദിക്കരുതെന്ന് ശിപാര്‍ശ. ജനസംഖ്യാ പുന:ക്രമീകരണത്തിനായുള്ള സമിതി മുന്‍പാകെ ആഭ്യന്തരമന്ത്രാലയമാണ് ഇത്തരമൊരു ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ നിന്നും പൊതുമേഖലയില്‍ നിന്നും നിരവധി വിദേശികളെയാണ് പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. സ്വകാര്യമേഖലയില്‍ നിന്നും പിരിച്ചുവിടുന്നവര്‍ സ്വകാര്യ മേഖലയില്‍ തന്നെ മറ്റിടങ്ങളിലോ പൊതുമേഖലയില്‍ നിന്നുള്ളവര്‍ സ്വകാര്യ മേഖലയിലോ അവസരം നേടി കുവൈറ്റില്‍ തുടരുന്ന സാഹചര്യം ഉണ്ടായാല്‍ ജനസംഖ്യാ അസന്തുലനം നീക്കാനുള്ള പ്രക്രിയകൊണ്ട് ഫലമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മനുഷ്യക്കടത്ത് മാത്രമാകും അന്തിമഫലം.
കാലാവധി തീരുന്നതോടെ വിദേശികള്‍ തിരിച്ചുപോകുന്നു എന്നതും ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍ എന്നിവരുടെ നിയമനത്തിനും കര്‍ശന നിയന്ത്രണം വേണമെന്നും നിര്‍ദേശമുണ്ട്.
from mangalam.com https://ift.tt/2Tt3X1e
via IFTTT
No comments:
Post a Comment