ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്ക് അവർ നൽകുന്ന സേവനങ്ങൾ നൽകാതിരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ആരെങ്കിലും നിർബന്ധിച്ച് സേവനം ലഭ്യമാക്കാൻ ശ്രമിച്ചാൽ അതേക്കുറിച്ച് പരാതിപ്പെടാനുള്ള അധികാരവും ലൈംഗിക തൊഴിലാളികൾക്കുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.1997-ൽ ഡൽഹിയിൽ നടന്ന കൂട്ടബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. കേസിൽ പ്രതികളെ വിട്ടയച്ച 2009-ലെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിഷയം കൈകാര്യം ചെയ്തതിൽ ഹൈക്കോടതിക്ക് തെറ്റ് സംഭവിച്ചെന്നും ജസ്റ്റിസുമാരായ ആർ. ഭാനുമതിയും ഇന്ദിര ബാനർജിയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. എതിർകക്ഷിയായ സ്ത്രീ മോശം സ്വഭാവക്കാരിയാണെന്നും ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടവളാണെന്നുമുള്ള പ്രതികളുടെ വാദം ഹൈക്കോടതി സ്വീകരിക്കരുതായിരുന്നു -ബെഞ്ച് അഭിപ്രായപ്പെട്ടു.വിചാരണക്കോടതി വിധി ശരിവെച്ച സുപ്രീംകോടതി പ്രതികൾ പത്തുവർഷത്തെ തടവുശിക്ഷ അനുഭവിക്കണമെന്ന് ഉത്തരവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ നാലുപേരും ഒരുമാസത്തിനകം കീഴടങ്ങണം.
from mathrubhumi.latestnews.rssfeed https://ift.tt/2znwV9o
via
IFTTT
No comments:
Post a Comment