കിലോഗ്രാം മാറുന്നു, അളവിലോ തൂക്കത്തിലോ കുറവില്ലാതെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

കിലോഗ്രാം മാറുന്നു, അളവിലോ തൂക്കത്തിലോ കുറവില്ലാതെ

വെഴ്സായ്:അടുത്തവർഷം മേയ് 20 മുതൽ ഇപ്പോഴത്തെ നിർവചനമാവില്ല കിലോഗ്രാമിന്. നിർവചനം മാറുന്നുവെന്നുവെച്ച് അളവിലോ തൂക്കത്തിലോ കുറവുവരും എന്നു കരുതേണ്ട. അത് കൃത്യവും സൂക്ഷ്മവുമാക്കുന്നതിനാണ് വെള്ളിയാഴ്ച ഫ്രാൻസിൽ ചേർന്ന അളവുതൂക്ക പൊതുയോഗം പുതിയ നിർവചനത്തിന് അംഗീകാരം നൽകിയത്. വൈദ്യുതകാന്തിക ബലം അടിസ്ഥാനമാക്കിയാവും കിലോഗ്രാമിന്റെ പുതിയ നിർവചനം. പാരീസിൽ ഇന്റർനാഷണൽ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സിന്റെ പക്കൽ വായുകടക്കാത്ത ചില്ലുകൂട്ടിൽവെച്ചിരിക്കുന്ന പ്ലാറ്റിനം-ഇറിഡിയം ദണ്ഡിന്റെ തൂക്കം അടിസ്ഥാനമാക്കിയാണ് നിലവിൽ കിലോഗ്രാം എന്ന അളവ് നിശ്ചിക്കുന്നത്. കിലോഗ്രാമിന്റെ അന്താരാഷ്ട്ര മൂലരൂപം അഥവാ ലെ ഗ്രാൻഡ് കെ എന്നാണ് ഈ ദണ്ഡ് അറിയപ്പെടുന്നത്. 1889 മുതലാണ് ഈ രീതി അവലംബിച്ചത്. അന്നു രൂപംകൊടുത്ത ലെ ഗ്രാൻഡ് കെയ്ക്ക് കാലത്തിന്റെ പോക്കിൽ തേയ്മാനമുണ്ടാകാമെന്നും അതിനാൽ ഇതിനെ കിലോഗ്രാമിന്റെ സ്ഥിരമാതൃകയാക്കുന്നതിന് പരിമിതിയുണ്ടെന്നും വാദമുയർന്നു. ഇതു കണക്കിലെടുത്താണ് പുതിയരീതി അവലംബിക്കാൻ നിശ്ചയിച്ചത്. കിബിൾ ബാലൻസ് അഥവാ വാട്ട് ബാലൻസാവും ഇനി കിലോഗ്രാമിന്റെ അടിസ്ഥാനമാതൃക. വൈദ്യുതകാന്തികശക്തി ഉപയോഗിക്കുമ്പോൾ ഭാരസന്തുലനം നേടാൻ എത്ര ഊർജം ഉപയോഗിക്കുന്നു എന്നതാണ് കിബിൾ ബാലൻസ് അളക്കുന്നത്. ഭൗതികശാസ്ത്രത്തിൽ വളരെ കൃത്യമായി അളന്നുതിട്ടപ്പെടുത്താവുന്ന പ്ലാങ്ക്സ് കോൺസ്റ്റന്റ് അഥവാ പ്ലാങ്ക്സ് സ്ഥിരാങ്കം എന്ന അളവാണ് ഇവിടെ ഉപയോഗിക്കുക. ഒരു വസ്തുവിന്റെ പ്ലാങ്ക്സ് കോൺസ്റ്റന്റ് ആണ് ഇതുവഴി മനസ്സിലാക്കുന്നത്. ഐൻസ്റ്റൈന്റെ സിദ്ധാന്തം അനുസരിച്ച് ഈ പ്ലാങ്ക്സ് കോൺസ്റ്റന്റിന് എത്ര പിണ്ഡമുണ്ടെന്ന് ഇതുവഴി മനസ്സിലാക്കാൻ പറ്റും. തൻമാത്രകളെ അളന്നുതൂക്കിയുള്ള മരുന്നുനിർമാണമേഖലയിൽ പുതിയ തീരുമാനം നിർണായകസ്വാധീനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 2012-ലാണ് അളവുകളെല്ലാം പുനഃക്രമീകരിക്കണമെന്ന് ശാസ്ത്രലോകത്തുനിന്ന് ആവശ്യമുയർന്നത്. പല ചർച്ചകളുടെയും അടിസ്ഥാനത്തിൽ 2016-ൽ ഇക്കാര്യത്തിൽ ഏകദേശധാരണയിലെത്തി. നിത്യജീവിതത്തിൽ സാധാരണക്കാരെ സംബന്ധിച്ച് പുതിയ നിർവചനംകൊണ്ട് മാറ്റങ്ങളൊന്നും വരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭാരം അളക്കാൻ ഇന്നുപയോഗിക്കുന്ന ഇരുമ്പിന്റെയും മറ്റും കട്ടികൾ തന്നെയാവും ഭാവിയിലും ഉപയോഗിക്കുക Content Highlights: Kilogram redefined, the metric system overhaul is complete


from mathrubhumi.latestnews.rssfeed https://ift.tt/2PzGNYA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages