ആയിരങ്ങളെ കണ്ണീരണിയിച്ച് അമ്മയും മക്കളും യാത്രയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ആയിരങ്ങളെ കണ്ണീരണിയിച്ച് അമ്മയും മക്കളും യാത്രയായി

ക്രിസ്വിൻ വൈപ്പിൻ: സ്കൂൾമുറ്റത്ത് ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ച കർത്തേടം കളപറമ്പിൽ മാർട്ടിൻ സേവ്യറിന്റെ ഭാര്യ ഷൈജി (40), മക്കളായ ക്രിസ്വിൻ (9), ക്രിസ്വിയ (7) എന്നിവർക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. ഷൈജിയും മകൾ ക്രിസ്വിയയും ചൊവ്വാഴ്ച മരിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് ക്രിസ്വിന്റെ മരണം സ്ഥിരീകരിച്ചത്. അപകട വിവരമറിഞ്ഞ് വിദേശത്തായിരുന്ന മാർട്ടിൻ സേവ്യർ രാത്രി ഒരു മണിയോടെ ആസ്പത്രിയിലെത്തി. ബുധനാഴ്ച രാവിലെ മൂവരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹങ്ങൾ പെരുമ്പിള്ളി അസീസി വിദ്യാനികേതൻ സ്കൂളിലെത്തിച്ചു. തങ്ങളുടെ സഹപാഠികളുടെ മൃതദേഹത്തിൽ കുട്ടികളും അധ്യാപകരും അനധ്യാപകരും പരിസരവാസികളും നിറകണ്ണുകളോടെ അന്ത്യോപചാരമർപ്പിച്ചു. അര മണിക്കൂറിനകം മൃതദേഹങ്ങൾ കർത്തേടത്തെ വീട്ടിലേക്ക് കൊണ്ടുപോയി. നൂറുകണക്കിന് നാട്ടുകാരാണ് മൃതദേഹങ്ങൾ അവസാനമായി ഒരു നോക്കുകാണാൻ കർത്തേടത്തെ വീട്ടിൽ കാത്തുനിന്നിരുന്നത്. വൈകീട്ട് നാലിന് സംസ്കാര ശുശ്രൂഷ ആരംഭിച്ചു. കർത്തേടം സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിലെ അടുത്തടുത്തുള്ള മൂന്ന് കല്ലറകളിൽ മൃതദേഹങ്ങൾ സംസ്കരിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, എസ്. ശർമ എം.എൽ.എ. എന്നിവർ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. കളിക്കൂട്ടുകാരായി ഇനിയവരുടെ അപ്പുവും കുഞ്ഞുപെങ്ങളുമില്ല വൈപ്പിൻ:സ്കൂൾമുറ്റത്ത് ചൊവ്വാഴ്ച അപകടം നടന്ന സമയം മുതൽ മൂവർസംഘം കർത്തേടത്തെ കളപ്പറമ്പിൽ മാർട്ടിൻ സേവ്യറിന്റെ വീടിന്റെ പൂട്ടിയിട്ട ഗേറ്റിനു മുന്നിലുണ്ട്. പഠിക്കുന്നത് നാല് സ്കൂളുകളിലാണെങ്കിലും എല്ലാ സായാഹ്നങ്ങളും കളിക്കാനായി അവർ ഒത്തുചേരുന്നത് ഈ വീട്ടിലായിരുന്നു. ക്രിസ്വിന്റെ കളിക്കൂട്ടുകാരായ ഫാബിയോൺ, ഫ്രീബിൻ, ആദിത്യൻ വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഫാബിയോണും എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഫ്രിബിനും കർത്തേടം എസ്.എച്ച്.യു.പി. സ്കൂളിലെ എഴാം ക്ലാസ് വിദ്യാർഥി ആദിത്യനും അപ്പുവില്ലാത്ത വൈകുന്നേരങ്ങൾ ഓർക്കാൻ വയ്യ. അവരുടെ കുഞ്ഞനുജനായിരുന്നു അപ്പുവെന്ന ക്രിസ്വിൻ. കുഞ്ഞുപെങ്ങളായി ക്രിസ്വിയയും. ഇവരെ കുറിച്ച് പറയുമ്പോൾ മൂന്നു പേർക്കും നൂറ് നാവാണ്. ഇനിയിവിടെ ഒത്തുകൂടാൻ അപ്പുവും കുഞ്ഞുപെങ്ങളുമുണ്ടാവില്ലെന്നവർ തിരിച്ചറിയുന്നു. ഒപ്പം ആതിഥ്യമരുളാൻ ഷൈജി ആന്റിയും. content highlights;mother and children dies in accident at ernakulam


from mathrubhumi.latestnews.rssfeed https://ift.tt/2zC71is
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages