ബിജെപിയിലെ എ എന്‍ രാധാകൃഷ്ണനെ പോലെയുള്ള പോലീസിലെ പതിപ്പാണ് ജേക്കബ് തോമസ്: കടകംപള്ളി സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ബിജെപിയിലെ എ എന്‍ രാധാകൃഷ്ണനെ പോലെയുള്ള പോലീസിലെ പതിപ്പാണ് ജേക്കബ് തോമസ്: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിയിലെ എ എന്‍ രാധാകൃഷ്ണനെ പോലെയുള്ള പോലീസിലെ പതിപ്പാണ് ജേക്കബ് തോമസ്. നാവിന് എല്ലില്ലാത്തതുകൊണ്ട് എന്തും വിളിച്ചു പറയുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. നിരോധനജ്ഞ ആര്‍ക്കെതിരെയാണെന്നത് വ്യക്തമാണ്. ഇന്നലെ സന്നിധാനത്ത് നാമജപമെന്ന പേരില്‍ പ്രതിഷേധിച്ചത് ക്രിമിനലുകളാണെന്നും മന്ത്രി പറഞ്ഞു.

സന്നിധാനത്ത് രാവിലെ എത്തിയപ്പോഴാണ് ജേക്കബ് തോമസ് നിരോധനാജ്ഞയെ പരിഹസിച്ച് രംഗത്തെത്തിയത്. താന്‍ ശബരിമലയിലെ വിശ്വാസികള്‍ക്കൊപ്പം തന്നെയാണെന്ന് ജേക്കബ് തോമസ് പ്രഖ്യാപിച്ചു. നാലില്‍ കൂടുതല്‍ ആളുകളുള്ള വീടുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജേക്കബ് തോമസ് പരിഹസിച്ച് പറഞ്ഞു. എല്ലാ സുപ്രീം കോടതി വിധികളും നടപ്പാക്കിയിട്ടുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.

ഗതാഗതം താറുമാറാകും എന്ന വാദമാണ് നിരോധനാജ്ഞക്ക് പിന്നില്ലെങ്കില്‍ ഗതാഗതകുരുക്ക് എന്നും പ്രശ്നമായ കൊച്ചിയിലെ കുണ്ടന്നൂരില്‍ ആദ്യം നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നും ജേക്കബ് തോമസ് പറഞ്ഞു.

അതേസമയം ഇന്നലെ രാത്രിയും നിയന്ത്രണങ്ങള്‍ മറികടന്ന് ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ 82 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ വിലക്ക് ലംഘിച്ച് നാമജപം നടത്തി പ്രതിഷേധിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണന്‍ ഉള്‍പ്പടെയുളളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവരെ മണിയാര്‍ എഎആര്‍ ക്യാമ്പിലെത്തിച്ച ശേഷം സ്റ്റേഷന്‍ ജാമ്യം നല്‍കി.



from mangalam.com https://ift.tt/2BvzIzv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages