ശബരിമല വിഷയത്തില്‍ എന്‍ഡിഎയില്‍ പ്രശ്‌നങ്ങളില്ല; ബി.ജെ.പിയുടെ കാര്യം അവര്‍ പറയട്ടേ: തുഷാര്‍ വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

ശബരിമല വിഷയത്തില്‍ എന്‍ഡിഎയില്‍ പ്രശ്‌നങ്ങളില്ല; ബി.ജെ.പിയുടെ കാര്യം അവര്‍ പറയട്ടേ: തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം : ശബരിമല സമരത്തില്‍ എന്‍.ഡി.എയില്‍ ആശയക്കുഴപ്പമില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് സമരം സെക്രട്ടേറയേറ്റിന് മുന്നിലേയ്ക്ക് മാറ്റുന്നതെന്നും തുഷാര്‍ പറഞ്ഞു.

എന്നാല്‍, ഇതുസംബന്ധിച്ച് ബി.ജെ.പിയ്ക്കും ആര്‍.എസ്.എസിനും ഉള്ളില്‍ ഉടലെടുത്തിട്ടുള്ള അസ്വാരസ്യങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബി.ജെ.പിയുടെ കാര്യം ബി.ജെ.പി പറയട്ടേ എന്നായിരുന്നു തുഷാറിന്റെ മറുപടി.

ശബരിമലയില്‍ മണ്ഡലകാലത്ത് എല്ലാ ദിവസവും ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം പ്രതിഷേധ നാമജപമടക്കമുള്ള പ്രതിഷേധങ്ങള്‍ക്കാണ് ബി.ജെ.പി പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കെ.സുരേന്ദ്രന്‍ പോലീസ് കസ്റ്റഡിയിലാതോടെ ശബരിമല സമരത്തില്‍ നിന്നും ബി.ജെ.പി പിന്നോട്ടു പോകുന്നതായും സുരേന്ദ്രനെ ജാമ്യത്തിലിറക്കാന്‍ സംസ്ഥാന പ്രസിഡന്റ് മുന്‍കൈ എടുക്കുന്നില്ലെന്നും ബി.ജെ.പിയിലെ ഒരു വിഭാഗത്തിലും ആര്‍.എസ്.എസിലും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് സംസ്ഥാന അധ്യക്ഷനെതിരെ ബി.ജെ.പി നേതാവ് മുരളീധരന്‍ രംഗത്തെത്തിയത്.



from mangalam.com https://ift.tt/2FSlj4L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages