ന്യഡൽഹി: ചരക്കുകൾ കൊണ്ടുപോകുന്നതിനുള്ള നിരക്കുകൾ റെയിൽവെ വർധിപ്പിച്ചു. കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് 8.75 ശതമാനം വർധിപ്പിച്ചത്. ഇതിലൂടെ 3,300 കോടി രൂപയുടെ അധിക വരുമാനമാണ് നട്പ്പ് സാമ്പത്തിക വർഷം റെയിൽവെ പ്രതീക്ഷിക്കുന്നത്. അതേസമയം, സിമെന്റ്, പെട്രോളിയം ഉത്പന്നങ്ങൾ, ധാന്യങ്ങൾ, യൂറിയ എന്നിവ കൊണ്ടുപോകുന്നതിനുള്ള നിരക്ക് വർധിപ്പിച്ചിട്ടില്ല. നിരക്ക് വർധന ഊർജമേഖലയെയാണ് പ്രധാനമായും ബാധിക്കുക. രാജ്യത്തെ താപനിലയങ്ങളിലേയ്ക്കുള്ള കൽക്കരി കൊണ്ടുപോകുന്നതിന് പ്രധാനമായും റെയിൽവെയെയാണ് ആശ്രയിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2RqLJLW
via
IFTTT
No comments:
Post a Comment