ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് ആചാരലംഘനം; വത്സന്‍ തില്ലങ്കേരിക്കെതിരെ പത്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് ആചാരലംഘനം; വത്സന്‍ തില്ലങ്കേരിക്കെതിരെ പത്മകുമാര്‍

തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. മാപ്പു പറഞ്ഞതുകൊണ്ടു മാത്രം, ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയ വത്സൻ തില്ലങ്കേരിയുടെ പ്രവൃത്തി ആചാരലംഘനം അല്ലാതാകില്ല- പത്മകുമാർ കൂട്ടിച്ചേർത്തു. സമരാഹ്വാനത്തിന് അല്ലാത്തതിനാൽ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് പതിനെട്ടാംപടി ചവിട്ടിയത് പിഴവല്ല.ദേവസ്വം ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന സംഘപരിവാർ ആഹ്വാനം ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയുമാണ് തകർക്കുന്നതെന്ന് പത്മകുമാർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ക്ഷേത്രങ്ങൾ നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതി ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോ ഉള്ള ആത്മാർഥത കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശന വിധി അനുസരിക്കാൻ ഭരണഘടനാസ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. content highlights:devaswom board president a pathmakumar criticises valsan thillankeri for steps into holysteps without irumudikkett


from mathrubhumi.latestnews.rssfeed https://ift.tt/2AYCzB7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages