ശബരിമല സുരക്ഷ രണ്ടാംഘട്ടം: ദിനേന്ദ്ര കശ്യപിനും അശോക് യാദവിനും ചുമതല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ശബരിമല സുരക്ഷ രണ്ടാംഘട്ടം: ദിനേന്ദ്ര കശ്യപിനും അശോക് യാദവിനും ചുമതല

തിരുവനന്തപുരം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാം ഘട്ടത്തിൽ പമ്പയുടെയും സന്നിധാനത്തിന്റെയും സുരക്ഷാ മേൽനോട്ട ചുമതല പോലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപ് നിർവഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേൽനോട്ട ചുമതല ഇന്റലിജൻസ് ഐ.ജി. അശോക് യാദവിനായിരിക്കും. മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ജോയിൻറ് ചീഫ് കോ- ഓർഡിനേറ്റർ ആയി തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം തുടരും. പോലീസ് കൺട്രോളർമാരായി സന്നിധാനത്ത് വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസാമിയേയും വിജിലൻസ് എസ്.പി. കെ.ഇ. ബൈജുവിനെയും നിയോഗിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ്കുമാർ, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്കരൻ എന്നിവർ പമ്പയിലും ടെലികമ്യൂണിക്കേഷൻ എസ്.പി. എച്ച്. മഞ്ചുനാഥ്, സ്പെഷ്യൽ സെൽ എസ്.പി. വി. അജിത് എന്നിവർ നിലയ്ക്കലും രണ്ടാം ഘട്ടത്തിൽ പോലീസ് കൺട്രോളർമാർ ആയിരിക്കും. മരക്കൂട്ടത്ത് കേരള പോലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ കെ.കെ. അജി, വടശ്ശേരിക്കരയിൽ കെ.എ.പി. ഒന്നാം ബറ്റാലിയൻ കമാൻഡൻറ് പി.വി. വിൽസൻ, എരുമേലിയിൽ എൻ.ആർ.ഐ. സെൽ എസ്.പി. വി.ജി വിനോദ് കുമാർ എന്നിവരെയും പോലീസ് കൺട്രോളർമാരായി നിയോഗിച്ചു. content highlights:Dinendra Kashyap Sabarimala Duty


from mathrubhumi.latestnews.rssfeed https://ift.tt/2znJSAU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages