തിരുവനന്തപുരം: കടലാസിന്റെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണവുമായി വിമാനയാത്രക്കാരൻ പിടിയിൽ. ബാഗിലൊളിപ്പിച്ചിരുന്ന 600 ഗ്രാം സ്വർണക്കടലാസുമായി കാസർകോട് സ്വദേശിയാണ് കസ്റ്റംസിന്റെ എയർഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിന്റെ വില 20 ലക്ഷത്തിന് താഴെയായതിനാൽ കസ്റ്റംസ് കേസെടുക്കാതെ ഇയാളെ വിട്ടയച്ചു. കണ്ടുകെട്ടിയ സ്വർണം കസ്റ്റംസിന്റെ വെയർഹൗസിലേക്ക് മാറ്റി. തിങ്കളാഴ്ച പുലർച്ചെ ദുബായിൽ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലെ യാത്രക്കാരനായ ഇയാളുടെ ബാഗ് എക്സ്റേ പരിശോധയ്ക്ക് വിധേയമാക്കിയെങ്കിലും ആദ്യം സ്വർണം കണ്ടെത്താനായിരുന്നില്ല. സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിന്റെ ഉള്ളിലെ അറയിൽനിന്ന് പേപ്പർ രൂപത്തിലുള്ള സ്വർണം കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു രാജ മിന്റു, എയർഇന്റലിജൻസ് ഉദ്യോഗസ്ഥരായ ജയരാജ്, സൂപ്രണ്ട് ജോസഫ്, ഇൻസ്പെക്ടർ സോനു തുടങ്ങിയവരാണ് ഇയാളെ പിടികൂടി പരിശോധിച്ചത്. Content Highlight: 600 gramgold seized in from airport
from mathrubhumi.latestnews.rssfeed https://ift.tt/2zsCOD3
via
IFTTT
No comments:
Post a Comment