യതീഷ് ചന്ദ്രയെ തൃശ്ശൂരില്‍ കാലുകുത്തിക്കില്ല, പോലീസിനെ പുറത്തിറക്കാതിരിക്കാന്‍ അറിയാം: വീണ്ടും വെല്ലുവിളിച്ച് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

യതീഷ് ചന്ദ്രയെ തൃശ്ശൂരില്‍ കാലുകുത്തിക്കില്ല, പോലീസിനെ പുറത്തിറക്കാതിരിക്കാന്‍ അറിയാം: വീണ്ടും വെല്ലുവിളിച്ച് ബിജെപി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ പോലീസിനെ വെല്ലുവിളിച്ച് ബിജെപി. സന്നിധാനത്ത് 52 കാരിയ്ക്കു നേരെയുണ്ടായ ആക്രമ കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ബിജെപി നേതാവ് എംടി രമേശിന്റെ വെല്ലുവിളി. കെ. സുരേന്ദ്രന് പുറത്തുനടക്കാന്‍ അവകാശമില്ലെങ്കില്‍ പോലീസിനേയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാമെന്ന് എംടി രമേശ് വെല്ലുവിളിച്ചു. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തുറന്നടിച്ചു.

നേരത്തെ ബിജെപി അധ്യക്ഷനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനും എംടി രമേശ് പോലീസിനെ വെല്ലുവിളിച്ചിരുന്നു. പ്രകോപനപരമായ പ്രസംംം നടത്തിയതിനായിരുന്നു ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസ്.

അതേസമയം നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുള്ള ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ എഎന്‍ രാധാകൃഷ്ണനും രംഗത്തെത്തി. യതീഷ് മൂന്നാം കിട ക്രിമിനലാണെന്നും, ഇത്ര ക്രിമിനലായ പോലീസുദ്യോഗസ്ഥന്‍ വേറെയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. യതീഷിനെ തൃശ്ശൂരില്‍ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ല. അകത്തു കിടക്കുന്ന സുരേന്ദ്രന്‍ പുറത്തു കിടക്കുന്ന സുരേന്ദ്രനെക്കാള്‍ ശക്തനാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.



from mangalam.com https://ift.tt/2BuSZBf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages