കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനേയും സി.പി.എമ്മിനേയും കടന്നാക്രമിച്ച് എഐസിസി പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും ശക്തിപ്പെടുത്താനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. അതിന്റെ അവസാന ശ്രമമാണ് ശബരിമലയില്‍ കാണുന്നത്. എങ്ങനെയും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ബി.ജെ.പിയെ വളര്‍ത്തുകയാണെന്നും ആന്റണി കോഴിക്കോട് പറഞ്ഞു.
ഭക്തന്മാര്‍ക്ക് സമാധാനത്തോടെ അയ്യപ്പനെ തൊഴാന്‍ കഴിയാതെയായി. പോലീസ് സംഘര്‍ഷമുണ്ടാക്കി. കോണ്‍ഗ്രസിന് മാത്രമാണ് ഈ പ്രശ്‌നങ്ങളെ ശക്തമായി നേരിടാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് മാത്രമാണ് ഭക്തര്‍ക്കൊപ്പമുള്ളത്. സമാധാനപ്രിയരായ കേരളത്തിലെ ജനങ്ങള്‍ അത് മനസ്സിലാക്കുന്നു.
ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ എല്ലാം മുഖ്യപ്രതി മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമാണ്. കൂട്ടുപ്രതികള്‍ ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. അത് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടും.
കേരളത്തെ പങ്കിട്ടെടുക്കാമെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആര്‍.എസ്.എസും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. അത് വ്യാമോഹം മാത്രമാണെന്നും ആന്റണി പറഞ്ഞു.
from mangalam.com https://ift.tt/2TLlTUH
via IFTTT
No comments:
Post a Comment