മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ് 373.06 പോയന്റ് നേട്ടത്തിൽ 35354.08ലും നിഫ്റ്റി 101.85 പോയന്റ് ഉയർന്ന് 10628.60ലുമാണ് ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യം ഉയർന്നതും അസംസ്കൃത എണ്ണവില താഴുന്നതുമാണ് വിപണിക്ക് കരുത്തായത്. ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചു. ബിഎസ്ഇയിലെ 1073 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1511 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ധനകാര്യം, വാഹനം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കയത്. ലോഹം, ഫാർമ ഓഹരികളിൽ വില്പന സമ്മർദം പ്രകടമായിരുന്നു. ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ടിസിഎസ്, ഐടിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഒഎൻജിസി, സൺ ഫാർമ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഇന്ത്യബുൾസ് ഹൗസിങ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. content highlight: sensex gains 373 pts,Nifty above 10,600
from mathrubhumi.latestnews.rssfeed https://ift.tt/2Apycxl
via
IFTTT
No comments:
Post a Comment