കൊച്ചി: ശബരിമല ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ച് മൂന്ന് യുവതികള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശബരിമലയെ കലാപഭൂമിയാക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല. വ്രതമെടുത്ത് ധരിച്ചിരിക്കുന്ന മാല അയ്യപ്പനെ കാണുന്നത് വരെ ഊരില്ലെന്നും യുവതികള്‍ പറഞ്ഞു. കണ്ണുര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷനില, കൊല്ലം സ്വദേശി ധന്യ എന്നിവരാണ് നിലപാട് അറിയിച്ചത്.
സമാധാന അന്തരീക്ഷം ഉണ്ടായശേഷമേ ശബരിമലയ്ക്ക് പോകൂവെന്നും ശബരിമലയിലെ ഇപ്പോത്തെ അന്തരീക്ഷം വളരെയധികം വേദനിപ്പിക്കുന്നു. തങ്ങളുടെ പേരില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്ന് നിര്‍ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം, ഇവര്‍ വാര്‍ത്തസമ്മേളനം നടത്തുന്നത് അറിഞ്ഞ് എറണകുളം പ്രസ് ക്ലബിനു മുന്നില്‍ വനിതാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങിവന്ന യുവതികളെ ശരണം വിളിച്ചാണ് പ്രതിഷേധക്കാര്‍ നേരിട്ടത്. യുവതികളും തിരിച്ച് ശരണം വിളിച്ചാണ് ഇറങ്ങിയത്.
[IMG]
ശബരിമല ദര്‍ശനത്തിന് തങ്ങള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയിരുന്നു. ഇന്ന് രാവിലെ ഏഴു മുതല്‍ എട്ടു മണിവരെയാണ് ദര്‍ശനത്തിന് സമയം അനുവദിച്ചിരുന്നത്. തുടക്കം മുതല്‍ അധികാരികളുടെ മുന്നില്‍ തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പോലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നത്. അത് സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല ശരീരത്തിന്റെ ഭാഗമായി തന്നെ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
മാലയിട്ട സമയം മുതല്‍ ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. എങ്ങോട്ടു പോയാലും 'രേഷ്മ നിശാന്ത് ശബരിമലയ്ക്ക് പോയി' എന്ന വാര്‍ത്തയാണ് വരുന്നത്. തനിക്കൊരു മകളുണ്ട്. അവര്‍ക്കുള്‍പ്പെടെ ശബരിമലയില്‍ പോകാനാകുന്ന സാഹചര്യം ഉണ്ടാകണം.- രേഷ്മ നിഷാന്ത് പറഞ്ഞു.
ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന കലാപ സമാനമായ അന്തരീക്ഷത്തില്‍ സങ്കടമുണ്ട്. ഞങ്ങശുടെ വിശ്വാസത്തെ മുതലെടുത്ത കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ ശബരിമലയ്ക്ക് പോകുന്നില്ല. ഞങ്ങള്‍ മൂന്നു പേര്‍ മാത്രം ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വന്ന് കാര്യങ്ങള്‍ പറയുന്നുള്ളു. മറ്റുള്ളവര്‍ തല്‍ക്കാലം വരുന്നില്ല. ഞങ്ങളെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി.
മാലയിട്ടതിനു ശേഷം ഒരുപാട് ശത്രുക്കള്‍ ഉണ്ടായതായി ഷനില പറഞ്ഞു. ഞാന്‍ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയില്‍ കയറുമെന്ന് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ആക്ടിവിസ്റ്റുകള്‍ അല്ല. യഥാര്‍ത്ഥ വിശ്വാസികള്‍ തന്നെയാണ്. മാലയിട്ടതിന്റെ പേരില്‍ നേരിട്ട ആക്രമണങ്ങളെ കുറിച്ച് പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2KgvnDg
via IFTTT
No comments:
Post a Comment