തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരിൽ ശബരിമലയിൽ സമരം കൊടുമ്പിരിക്കൊണ്ടിരിക്കേ പ്രതിരോധത്തിലായിരുന്ന സർക്കാരിനും സി.പി.എമ്മിനും നല്ലൊരു ആയുധമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള നൽകിയിരിക്കുന്നത്. പ്രസംഗം അനവസരത്തിലെന്നു വിലയിരുത്തുന്ന ഒരുവിഭാഗം ബി.ജെ.പി. നേതാക്കളും അണികളും ഇതു വേണ്ടിയിരുന്നില്ലെന്നാണ് പറയുന്നത്. ബി.ജെ.പി.യുടെ ഗ്രൂപ്പ് പോരും സംഭവത്തിനു പിന്നിലുണ്ടെന്ന് കരുതുന്നു.വിശ്വാസികളുടെ സമരമെന്നാണ് കോടതിവിധി നടപ്പാക്കുന്നതിനെതിരേയുള്ള പ്രതിഷേധത്തെ ഇതുവരെ ബി.ജെ.പി. വിശേഷിപ്പിച്ചിരുന്നത്. എല്ലാം അവർ ആസൂത്രണം ചെയ്തതാണെന്ന തുറന്നുപറച്ചിലിലൂടെ സമരത്തിന് ഗൂഢാലോചനയുടെ മുഖം നൽകാനാണ് സർക്കാരും സി.പി.എമ്മും ഇപ്പോൾ ശ്രമിക്കുന്നത്. കോൺഗ്രസും ഇതേറ്റുപിടിച്ചതോടെ ബി.ജെ.പി. വെട്ടിലായി.വർഷങ്ങൾക്കുമുമ്പ് പിണറായി വിജയൻ ഉയർത്തിയ മാധ്യമ സിൻഡിക്കേറ്റെന്ന ആരോപണത്തിനു സമാനമായ സാഹചര്യം ഓർമിപ്പിച്ച് സി.പി.എമ്മിന്റെ മാധ്യമപ്പട അല്ലെങ്കിൽ ഫ്രാക്‌ഷൻ ആണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നിലെന്നു കുറ്റപ്പെടുത്തിയാണ് ശ്രീധരൻ പിള്ള തനിക്കുനേരെയുള്ള നീക്കങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നത്.കോടതിവിധി നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാരിനാകട്ടെ വലിയ ആശ്വാസമാണിപ്പോൾ. ഇതുവരെ സർക്കാരും സി.പി.എമ്മും പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന കാര്യം ബി.ജെ.പി. അധ്യക്ഷൻ തന്നെ ശരിവെക്കുന്നത് ഇനിയങ്ങോട്ട് തങ്ങളുടെ നീക്കങ്ങൾ എളുപ്പമാക്കിയെന്നതാണ് ആശ്വാസത്തിനു കാരണം. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനുമാണ് ബി.ജെ.പി.യും ഏതാനും ഹൈന്ദവ സംഘടനകളും ശ്രമിക്കുന്നതെന്നാണ് സി.പി.എം. ആദ്യം മുതലേ ഉന്നയിച്ചിരുന്ന ആരോപണം.പ്രസംഗവിവാദം പത്രസമ്മേളനത്തിൽ വിശദീകരിക്കുമ്പോൾ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട ചാനലിനെപ്പറ്റി പരാമർശിക്കുന്നതിനിടെ ഒരു എം.പി.യെപ്പറ്റി അല്പം അസ്വസ്ഥതയോടെ ശ്രീധരൻ പിള്ള പേരുപറയാതെ പരാമർശിച്ചു. ഇതേപ്പറ്റി കൂടുതലൊന്നും പറയാതെയായിരുന്നു ക്ഷോഭവും അസ്വസ്ഥതയും നിറഞ്ഞ പത്രസമ്മേളനം. കോടതിവിധി വന്നപ്പോൾ ആശയക്കുഴപ്പത്തിലായിരുന്ന ബി.ജെ.പി.ക്ക് വൈകാതെ സമരത്തിന്റെ മുൻനിരയിൽ എത്തേണ്ടിവന്നു. കേരള ഘടകത്തിന്റെ നിലപാടിനു വ്യത്യസ്തമായി ആർ.എസ്.എസ്., ബി.ജെ.പി. ദേശീയ നേതൃത്വങ്ങളുടെ വ്യത്യസ്ത നിലപാടായിരുന്നു വിലങ്ങുതടി. ഒടുവിൽ കേന്ദ്രഘടകങ്ങൾ നിലപാടുമാറ്റി. ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ കേരളത്തിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ആവേശത്തിലായിരുന്നു ബി.ജെ.പി. ക്യാമ്പ്. അതിലേക്കാണ് പ്രസംഗവിവാദം വന്നുവീണിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2P9yHFX
via
IFTTT
No comments:
Post a Comment