ബാഴ്‌സയുടെ ക്ലാസിക് തിരിച്ചുവരവ്; റയലിനെ കൈപ്പിടിച്ചുയര്‍ത്തി വിനീഷ്യസ് ജൂനിയര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ബാഴ്‌സയുടെ ക്ലാസിക് തിരിച്ചുവരവ്; റയലിനെ കൈപ്പിടിച്ചുയര്‍ത്തി വിനീഷ്യസ് ജൂനിയര്‍

മാഡ്രിഡ്: 87-ാം മനിറ്റ് വരെ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് ബാഴ്സലോണ. റയോ വല്ലക്കാനോയ്ക്കെതിരായ മത്സരത്തിൽ 2-1ന് പിന്നിൽ നിന്ന ശേഷം ബാഴ്സലോണ 3-2ന് വിജയിക്കുകയായിരുന്നു. 87-ാം മിനിറ്റിൽ ഒസ്മാൻ ഡെംബാലേയും 90-ാം മിനിറ്റിൽ സുവാരസും നേടിയ ഗോളുകളാണ് ബാഴ്സയ്ക്ക് വിജയമൊരുക്കിയത്. 11-ാം മിനിറ്റിലും ലക്ഷ്യം കണ്ട സുവാരസ് ഇരട്ടഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ യുറഗ്വായ് താരം ഹാട്രിക് അടിച്ചിരുന്നു. 11-ാം മിനിറ്റിൽ സുവാരസിലൂടെ മുന്നിലെത്തിയ ബാഴ്സയെ ഞെട്ടിച്ചുള്ള പ്രകടനമാണ് റയോ വല്ലക്കാനോ പിന്നീട് പുറത്തെടുത്തത്. 35-ാം മിനിറ്റിൽ പോസോയിലൂടെ സമനില കണ്ടെത്തിയ റയോ വല്ലെകാനോ 57-ാം മിനിറ്റിൽ ആൽവാരോ ഗാർഷ്യ റിവേര നേടിയ ഗോളിലൂടെ ലീഡെടുത്തു. പിന്നീട് എത്ര പൊരുതിയിട്ടും ബാഴ്സയ്ക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല. ഒടുവിൽ 87-ാം മിനിറ്റിൽ ഡെംബാലെ ബാഴ്സയുടെ രക്ഷകനാകുകയായിരുന്നു. തൊട്ടുപിന്നാലെ സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്സ 3-2ന് വിജയം സ്വന്തമാക്കി. 24 പോയിന്റുമായി ബാഴ്സ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ലാ ലിഗയിൽ റയൽ മാഡ്രിഡും വിജയവഴിയിൽ തിരിച്ചെത്തി. അഞ്ചു മത്സരങ്ങളിലായി ലാ ലിഗയിൽ വിജയം മറന്നുപോയ റയൽ വല്ലഡോലിഡിനെതിരെയാണ് വിജയം കണ്ടത്. അവസാന ഏഴ് മിനിറ്റിനിടയിൽ നേടിയ രണ്ട് ഗോളിലായിരുന്നു റയലിന്റെ വിജയം. ഇതോടെ 17 പോയിന്റുമായി റയൽ ആറാം സ്ഥാനത്തേക്കുയർന്നു. വിരസമായി പോവുകയായിരുന്ന മത്സരത്തിൽ റയലിനെ വിജയത്തിലേക്ക് നയിച്ചത് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ വരവായിരുന്നു. 73-ം മിനിറ്റിൽ കളത്തിലിറങ്ങി വിനീഷ്യസ് 83-ാം മിനിറ്റിൽ റയലിന്റെ ആദ്യ ഗോൾ കണ്ടെത്തി. 88-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെയായിരുന്നു റയലിന്റെ രണ്ടാം ഗോൾ. പെനാൽറ്റിയെടുത്ത സെർജിയോ റാമോസിന് ലക്ഷ്യം തെറ്റിയില്ല. പുതിയ പരിശീലകൻ സാന്റിയാഗോ സോളാരിയുടെ കീഴിൽ റയലിന്റെ ആദ്യ ലാ ലിഗ വിജയമായിരുന്നു ഇത്. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മഡ്രിഡ് സമനിലയിൽ കുരുങ്ങി. ലെഗാനെൻസാണ് മുൻ ചാമ്പ്യൻമാരെ തളച്ചത് (1-1). യുയ്ഗോ കാരില്ലോ ലെഗാനെൻസിനും അന്റോയിൻ ഗ്രീസ്മാൻ അത്ലറ്റിക്കോക്കും ഗോൾ നേടി. 11 കളിയിൽനിന്ന് 20 പോയന്റുള്ള അത്ലറ്റിക്കോ പട്ടികയിൽ രണ്ടാമതാണ്. Content Highlights: La Liga 2018 Barcelona Real Madrid Win Vinicius Junior


from mathrubhumi.latestnews.rssfeed https://ift.tt/2JCR28a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages