സാനിയ മിര്‍സയുടെ കുഞ്ഞിന് പേരിട്ടു: കുഞ്ഞ് ആരായിത്തീരുമെന്ന് സാനിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

സാനിയ മിര്‍സയുടെ കുഞ്ഞിന് പേരിട്ടു: കുഞ്ഞ് ആരായിത്തീരുമെന്ന് സാനിയ

ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും ഒരു മകന്‍ പിറന്നത് കഴിഞ്ഞ ഒകേ്ടാബര്‍ 30 നാണ്. 'ഇസാന്‍ മിര്‍സ മാലിക്' എന്നാണ് കുഞ്ഞിന്റെ പേര്. ആവേശത്തോടെയാണ് ആരാധകര്‍ ഈ വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍ കുഞ്ഞു പിറന്ന അന്നു മുതല്‍ ആരാധകര്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് കുഞ്ഞ് ഇസാന്‍ വളര്‍ന്നു വലുതാകുമ്പോള്‍ ആരായിത്തീരുമെന്ന്. അമ്മയെപ്പോലെ ടെന്നീസ് താരമാകുമോ അതോ അച്ഛനെപ്പോലെ ക്രിക്കറ്റ് താരമോ? അത് കാത്തിരുന്ന് കാണുകയേ നിവര്‍ത്തിയുള്ളൂ.

എന്നാല്‍ സാനിയ മിര്‍സ തന്നെ അതിന് വ്യക്തമായ ഉത്തരം ഒരു വിഡിയോയിലൂടെ നല്‍കുന്നുണ്ട്. കുഞ്ഞ് ഇസാനെ ഗര്‍ഭിണിയായിരുക്കുമ്പോഴുള്ള സാനിയയുടെ ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വാചാലയാകുകയാണ് സാനിയ വിഡിയോയില്‍. 'കുഞ്ഞ് ആണായാലും പെണ്ണായാലും തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം വളരാനാണ് ഈ അമ്മ പറയുന്നത്. കുഞ്ഞിനോട് വലുതാകുമ്പോള്‍ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാന്‍ ചിലര്‍ പറയും എന്നാല്‍ നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട് ' സാനിയ കുഞ്ഞിനോട് പറയുന്നു.

കുഞ്ഞ് ജനിച്ച വിവരം ശുഐബ് മാലിക്കാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അതൊരു ആണ്‍കുട്ടിയാണ്. എപ്പോഴും പോലെ എന്റെ പെണ്‍കുട്ടിയും സുഖമായിരിക്കുന്നു. അല്‍ഹം ദുലില്ലാഹ്.. ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി' മാലിക് ട്വിറ്ററില്‍ കുറിച്ചു. 2010 ലാണ് സാനിയയും മാലിക്കും വിവാഹിതരായത്.



from mangalam.com https://ift.tt/2AG33XI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages